‘വെളളിമൂങ്ങ’ വീണ്ടും വരുന്നു ; ഇത്തവണ മന്ത്രി മാമച്ചൻ

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്‍ത ‘വെള്ളിമൂങ്ങ’ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നാണ്. ഒരിടവേളയ്‍ക്ക് ശേഷം ബിജു മേനോന് നായക പ്രതിഛായ സമ്മാനിച്ച ചിത്രവുമായിരുന്നു വെള്ളിമൂങ്ങ. ഇപ്പോഴിതാ ഹിറ്റ് ചിത്രമായ ‘വെള്ളിമൂങ്ങ’യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.ആസിഫ് അലി അതിഥി താരമായി എത്തിയ വെള്ളിമൂങ്ങയിൽ മാമച്ചൻ എന്ന നായക കഥാപാത്രമായിട്ടായിരുന്നു ബിജു മേനോൻ അഭിനയിച്ചത്. നാട്ടിൽ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാർട്ടിയുടെ നേതാവായിട്ടു കൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു മാമച്ചൻ.

എന്നാൽ ആദ്യഭാഗത്തിൽ നിന്നും വ്യത്യസ്തമായി മന്ത്രിയായ മാമച്ചനെയാണ് ‘വെള്ളിമൂങ്ങ’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ കാണാനാകുക. സ്വാഭാവികമായും രാഷ്‍ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തിൽ പ്രധാന്യം എന്നാണ് റിപ്പോർട്ടുകൾ. രണ്ടാം ഭാഗം വരുമ്പോൾ ചിത്രത്തിൽ ആരൊക്കെയായിരിക്കും ബിജു മേനോന് ഒപ്പമുണ്ടാകുക എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. രണ്ടാം ഭാഗം സിനിമയുടെ ഷൂട്ടിംഗ് 2022ൽ തന്നെ നടത്താനാണ് ആലോചന. രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവരെ ജിബു ജേക്കബോ ബിജു മേനോനോ പ്രതികരിച്ചിട്ടില്ല.

Related posts

Leave a Comment