Connect with us
48 birthday
top banner (1)

Ernakulam

കൊച്ചിയിലെ വെള്ളക്കെട്ട്: പ്രശ്‌നത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി

Avatar

Published

on

കൊച്ചി: തൊടുന്യായങ്ങള്‍ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും ഹൈക്കോടതി. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അധികൃതരുടെ അലംഭാവവും ജനങ്ങളുടെ നിസ്സഹായതയും ചൂണ്ടിക്കാട്ടി കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. ജലാശയങ്ങളിലും മറ്റും മാലിന്യമിടുന്ന ജനത്തിന്റെ മനോഭാവത്തിനും ഒരു മാറ്റവും വന്നിട്ടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവര്‍ത്തിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. കഴിഞ്ഞവര്‍ഷം ഭേദപ്പെട്ട രീതിയില്‍ മഴക്കാലപൂര്‍വ മാലിന്യനീക്കം നടന്നിരുന്നു. അതേ മാതൃകയില്‍ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അത് നടപ്പായില്ല. ഇപ്പോഴാണ് ആ ജോലികള്‍ നടന്നുവരുന്നത്. മഴ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ അതൊരു അവസരമായി കണ്ട് എത്രയും വേഗം ജോലികള്‍ പൂര്‍ത്തിയാക്കണം. നാളെ വോട്ടെണ്ണലാണ് എന്നു കരുതി ഈ ജോലികള്‍ക്ക് മുടക്കം ഉണ്ടാകരുത്.

Advertisement
inner ad

ജനങ്ങള്‍ ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നതിന് എന്തെങ്കിലും കുറവുണ്ടോ? ഒന്നുമില്ല. ഒരു വിധത്തിലുള്ള കരുതലും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കില്ല, എന്നിട്ട് പരാതി പറയും. മാലിന്യം വലിച്ചെറിയുന്നതിനെതിരെ നടപടികള്‍ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നതിനെതിരെ കോര്‍പറേഷന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതിക്ക് കോര്‍പറേഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

കൊച്ചിയിലെ പി ആന്‍ഡ് ടി കോളനി നിവാസികളെ പുനരധിവസിപ്പിച്ച ലൈഫ് മിഷന്റെ ഫ്‌ലാറ്റ് സമുച്ചയം ചോര്‍ന്നൊലിച്ച സംഭവത്തിലും രൂക്ഷമായ പ്രതികരണമാണ് കോടതിയില്‍ നിന്നുണ്ടായത്. ”നിങ്ങള്‍ എങ്ങനെയാണ് ജനങ്ങളോട് സമാധാനം പറയുന്നത്? ജനങ്ങള്‍ ഇതൊക്കെ വിശ്വസിച്ച് സഹിച്ച് മിണ്ടാതിരിക്കും. എന്നും അങ്ങനെ ക്ഷമിക്കും എന്ന് കരുതരുത്. വേറെ വഴിയില്ലാത്തതു കൊണ്ട് ജനങ്ങള്‍ മിണ്ടാതിരിക്കുന്നതാണ്. സാധാരണ ജനങ്ങള്‍ ആയതുകൊണ്ടല്ലേ ഇതൊക്കെ മതി എന്നു കരുതിയത്? ഒരു വിഐപി പാര്‍പ്പിട സമുച്ചയം ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യുമായിരുന്നോ? അതുകൊണ്ട് ഇവിടെ രണ്ടു തരം പൗരന്മാരില്ല എന്നു പറയണ്ട”, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

എറണാകുളം സൗത്തിൽ ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം ; വീടും കടകളും ഉൾപ്പെടെ കത്തിനശിച്ചു

Published

on

കൊച്ചി: സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിശമന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മുന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. മുക്കാൽ മണിക്കൂറോളം ടൗൺ സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. സൗത്ത് മേൽപ്പാലത്തിനടിയിലുള്ള ആക്രി ഗോഡൗണാണ് പുലർച്ചെയോടെ കത്തിയത്. മണിക്കൂറുകൾ പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന തീ കെടുത്തിയത്. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പൊലീസും അഗ്നിരക്ഷാ സേനയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് കൊച്ചി എസിപി രാജ്കുമാർ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Ernakulam

ജില്ലാ സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് നിർമല കോളേജ് ജേതാക്കൾ

Published

on

കോലഞ്ചേരി: എറണാകുളം ജില്ല അസോസിയേഷൻ സംഘടിപ്പിച്ച പതിനൊന്നാമത് സീനിയർ പുരുഷ മിക്സഡ് വടംവലി ചാമ്പ്യൻഷിപ്പ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ നടന്നു. കോളേജ് പ്രിൻസിപ്പാൾ ഡോ ബിന്ദുജ വർഗീസ്മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി ഷാൻ മുഹമ്മദ്‌, ജില്ലാ സ്പോർട്സ് കൗൺസിൽ ഒബ്സെർവർ ജൈമോൻ സി ജെ, ജില്ലാ അസോസിയേഷൻ ഭാരവാഹികളായ മുഹമ്മദ് റഷീദ്, സജീവ് ജോസഫ്, ക്രിസ് ഹാരിസ്,ഡോ ഡിനോ വർഗീസ്, അനീഷ് പി എസ്, തുടങ്ങിയവർ നേതൃത്വം നൽകി.

വിജയികൾ

Advertisement
inner ad

പുരുഷ വിഭാഗം 600 Kg 1st നിർമ്മല കോളേജ് മൂവാറ്റുപുഴ.

2 nd ഭാരത് മാതാ കോളേജ് കാക്കനാട്.

Advertisement
inner ad

പുരുഷ വിഭാഗം 640 kg

1 st നിർമ്മല കോളേജ് മുവാറ്റുപുഴ

Advertisement
inner ad

2 nd അൽ അമീൻ കോളേജ് എടത്തല

3 rd സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി

Advertisement
inner ad

മിക്സഡ് 580 kg

1st അൽ അമീൻ കോളേജ് എടത്തല.

Advertisement
inner ad

2nd സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി

3rd അൽ അമീൻ കോളേജ് എടത്തല B ടീം.

Advertisement
inner ad
Continue Reading

Ernakulam

ശമ്പളം കിട്ടാത്തതിന്‍റെ മനോവിഷമത്തില്‍ ട്രാക്കോ കേബിൾ കമ്പനിയിലെ തൊഴിലാളി ജീവനൊടുക്കി

Published

on

ശമ്പളം ലഭിക്കാത്തതിനുള്ള മനോവിഷമത്തെ തുടർന്ന് ഇരുമ്പനത്തെ ട്രാക്കോ കേബിൾ കമ്പനി തൊഴിലാളി ആത്മഹത്യ ചെയ്തു. കാക്കനാട് സ്വദേശി ഉണ്ണിയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമാണ് ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്. കഴിഞ്ഞ 11 മാസമായി കമ്പനിയിൽ ശമ്പളം പൂർണ്ണമായും മുടങ്ങിയിരിക്കുകയാണ് എന്നാണ് ജീവനക്കാർ പറയുന്നത്.


ട്രാക്കോ കേബിൾ കമ്പനിയുടെ സ്ഥലവും മറ്റും മറ്റൊരു സ്ഥാപനത്തിന് വിൽക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഈ ചർച്ചകൾ പൂർണ്ണ വിജയത്തിൽ എത്തുമെന്നും മികച്ച പാക്കേജ് ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. എന്നാൽ വ്യാഴാഴ്ച നടന്ന ചർച്ചയിൽ അങ്ങനെ ഒരു പാക്കേജ് ഉണ്ടാകില്ലെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ഇതേ തുടർന്നുണ്ടായ മനോവിഷമവും ഉണ്ണിയെ ആത്മഹത്യയിലേക്ക് നയിച്ചു എന്നാണ് സഹപ്രവർത്തകർ പറയുന്നത്.

Advertisement
inner ad
Continue Reading

Featured