വെളളാപ്പളളി നടത്തുന്നത് വർ​ഗീയ താത്പര്യങ്ങൾ നിറഞ്ഞ പരാമർഷങ്ങൾ, താൻ ആരെയും നിർബന്ധിച്ച് മതം മാറ്റിയില്ല

ആ​രെ​യും നി​ർ​ബ​ന്ധി​ച്ചു മ​തം മാ​റ്റി​യില്ല’: വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ്

തൊ​ടു​പു​ഴ: എസ്​എ​ൻ​ഡി​പി​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശനെ​തി​രേ രൂക്ഷവിമർശനവുമായി ഇ​സ്ര​യേ​ലി​ൽ മ​രി​ച്ച ന​ഴ്സ് സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് സ​ന്തോ​ഷ്. ക​ഴി​ഞ്ഞ ദി​വ​സം ആ​ല​പ്പു​ഴ​യി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​ട​ത്തി​യ​ത് തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണെന്ന് സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​ൽ മ​രി​ച്ച സൗ​മ്യ​യ്ക്കു ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഭ​ർ​ത്താ​വ് സ്വ​ന്ത​മാ​യി അ​നു​ഭ​വി​ക്കു​ക​യാ​ണെന്നും സൗ​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​ന്നും ന​ൽ​കി​യി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി കു​റ്റ​പ്പെ​ടു​ത്തി​യതിന് പിന്നാലെയാണ് സൗമ്യയുടെ ഭർത്താവ് വിമർശനവുമായി രംഗത്ത് എത്തിയത്.

‘ഇ​സ്ര​യേ​ലി​ൽ മ​രി​ച്ച സൗ​മ്യ​യ്ക്കു ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ ഭ​ർ​ത്താ​വ് സ്വ​ന്ത​മാ​യി അ​നു​ഭ​വി​ക്കു​ക​യാ​ണ്. സൗ​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഒ​ന്നും ന​ൽ​കി​യില്ല. സൗ​മ്യ​യെ മ​തം മാ​റ്റി​യാ​ണ് സ​ന്തോ​ഷ് വി​വാ​ഹം ക​ഴി​ച്ചത്. ഭാ​ര്യ​യു​ടെ ചെ​ല​വി​ലാ​ണ് ഭ​ർ​ത്താ​വ് ജീ​വി​ച്ചി​രു​ന്ന​ത്’, വെള്ളാപ്പള്ളി ആരോപിച്ചു. ഇതിനെതിരെയാണ് സന്തോഷ് പ്രതികരിച്ചത്.

‘താ​ൻ ആ​രെ​യും നി​ർ​ബ​ന്ധി​ച്ചു മ​തം മാ​റ്റി​യ​ല്ല വി​വാ​ഹം ന​ട​ത്തി​യത്. സൗ​മ്യ​യു​ടെ ​വീ​ട്ടു​കാ​ർ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്താ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്. സൗ​മ്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് അ​വ​രി​പ്പോ​ൾ ജീ​വി​ക്കു​ന്ന​തും. ഭാ​ര്യ​യു​ടെ വി​യോ​ഗ​ത്തി​ൽ സ​ങ്ക​ട​പ്പെ​ട്ടു ക​ഴി​യു​ന്ന ത​നി​ക്കും കു​ടും​ബ​ത്തി​നെ​തി​രേ വെ​ള്ളാ​പ്പ​ള്ളി ന​ട​ത്തി​യ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​ർ​ഗീ​യ താ​ത്പ​ര്യ​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണി​ത്’- സ​ന്തോ​ഷ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment