‘വെളിച്ചം’ പത്താം വാര്‍ഷികവും മൂന്നാംഘട്ട പ്രഖ്യാപനവും വെള്ളിയാഴ്ച: പ്രമുഖര്‍ പങ്കെടുക്കും


ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ 2011ല്‍ തുടക്കം കുറിച്ച       ‘വെളിച്ചം’ ഖുര്‍ആന്‍ സമ്പൂര്‍ണ പഠന പദ്ധതിയുടെ പത്താം വാര്‍ഷികവും ‘വെളിച്ചം’ മൂന്നാം ഘട്ട പ്രഖ്യാപനവും വെള്ളിയാഴ്ച നടക്കുമെന്ന്    സംഘാടകര്‍ അറിയിച്ചു. ഖത്തര്‍ സമയം വൈകുേന്നരം 3:30 മുതല്‍     ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. സി.എം മൗലവി ആലുവ വെളിച്ചം    മൂന്നാംഘട്ട പ്രഖ്യാപനം നിര്‍വഹിക്കുന്ന പരിപാടിയില്‍ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഗാനിം അല്‍താനി ആദ്യ മൊഡ്യൂള്‍ പ്രകാശനം ചെയ്യും. പ്രമുഖ പ്രഭാഷകരായ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, റാഫി പേരാമ്പ്ര, മുഹ്‌സിന പത്തനാപുരം എന്നിവര്‍ ശ്രദ്ധേയമായ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ലോകത്തിന്റെ ഏതു കോണിലിരുന്നും പരിപാടിയുടെ ഭാഗമാവാന്‍ കഴിയുമെന്ന് ചെയര്‍മാന്‍ സിറാജ് ഇരിട്ടി, ജനറല്‍ കണ്‍വീനര്‍ ഉമര്‍ ഫാറൂഖ് എന്നിവര്‍ അറിയിച്ചു. പ്രഗത്ഭ പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. കെ.പി സകരിയ്യ ഫാറൂഖിയുടെ ‘ഖുര്‍ആന്‍ ആസ്വാദന പാഠങ്ങള്‍’ എന്ന വ്യാഖ്യാനഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള സിലബസ്സാണ് ‘വെളിച്ചം’ മൂന്ന്ാം ഘട്ടത്തിന്റെ     പ്രധാന പ്രത്യേകത. ഖുര്‍ആന്‍ വിവരണത്തിന് പുറമെ സാംസ്‌കാരിക പാഠങ്ങള്‍, കര്‍മാനുഷ്ഠാന പാഠങ്ങള്‍, ചരിത്രം, ഹദീസ് തുടങ്ങിയവ ഉള്‍കൊള്ളുതായിരിക്കും ഓരോ മൊഡ്യൂളുകളിലെയും സ്റ്റഡി മെറ്റീരിയല്‍. പരിപാടിയെക്കുറിച്ചും, വെളിച്ചം പഠന പദ്ധതിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങളറിയുവാന്‍ 33430722/ 55221797 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുതാണ്.

Related posts

Leave a Comment