വാഹന മോഷ്ടാക്കൾ പിടിയിൽ

തിരുവനന്തപുരം: വട്ടിയൂർക്കാവ് വാഹനം മോഷ്ടിച്ച കേസിൽ മൂന്നുപേരെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തു കള്ളിക്കാട് ചെറുവലക്കോ ണം സ്വദേശി വെള്ളിമൂങ്ങ എന്ന് അറിയപ്പെടുന്ന അരുൺ (22) പെരുംപഴുതൂർ കടവങ്കോട് കോളനി സ്വദേശി രാജീവ്(21) പ്രായപൂർത്തിയാവാത്ത മറ്റൊരാളും ആണ് അറസ്റ്റിലായത് അത്.

വാഴോട്ടുകോണം ചെമ്പു കോണത്ത് നിന്ന കഴിഞ്ഞ ആഴ്ച സ്കൂട്ടർ മോഷണം പോയിരുന്നു സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത് വട്ടിയൂർക്കാവ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ എസ് സുരേഷ് കുമാർ എസ് ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment