വാഹനനികുതി; ആഗസ്റ്റ് 31 വരെ സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി നല്‍കി.
വാര്‍ഷിക, ക്വാര്‍ട്ടര്‍ നികുതി അടയ്ക്കേണ്ട എല്ലാ   വാഹന ഉടമകള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. കോവിഡ് മൂലമുള്ള ലോക്ഡൗണിനെത്തുടര്‍ന്ന്  നികുതി അടയ്ക്കുവാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണിതെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

Related posts

Leave a Comment