ഇ-ബുള്‍ ജെറ്റിന്‍റെ വാഹന രജിസ്ട്രേഷന്‍ റദ്ദാക്കി ; നടപടി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന്

ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ‘നെപ്പോളിയന്‍’ വാഹനത്തിന്റെ രജിസ്ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷന്‍ റദ്ദാക്കിയിരിക്കുന്നത്. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയതിനാണ് നടപടി. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തില്‍ എബിനും ലിബിനും മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ ഇവരുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നടപടി. 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ മോട്ടോര്‍ വാഹന വകുപ്പ് കുറ്റപത്രം നല്‍കിയത്. 1988-ലെ എം.വി.ഡി നിയമവും കേരള മോട്ടോര്‍ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിനു നിരവധി പരാതികള്‍ അടുത്തിടെ ലഭിച്ചിരുന്നു.

Related posts

Leave a Comment