പച്ചക്കറിക്ക് തീവില; രണ്ടാഴ്ച്ചക്കിടെ തക്കാളിക്ക് വർധിച്ചത് 50 രൂപ

സംസ്ഥാനത്ത് പച്ചക്കറിവില കുത്തനെ ഉയരുന്നു. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങളുടെയും വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ൽ നിന്ന് 120 ആയാണ് ഉയർന്നത്. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയർന്നത്. ദിനംപ്രതി എല്ലാ പച്ചക്കറികളുടെയും വില വർധിക്കുകയാണ്.

Related posts

Leave a Comment