പച്ചക്കറിക്ക് പൊള്ളുന്ന വില; ഒരു കിലോ തക്കാളിക്ക് 120 രൂപ

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. ചില്ലറവിപണിയില്‍ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്ക്ക് 30 മുതല്‍ നാല്‍പതു രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കനത്തമഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മഴ പതിവായതോടെ കേരളത്തിലേയും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.

Related posts

Leave a Comment