പൊതുജനങ്ങളെ പിഴിയും ; ആരോഗ്യമന്ത്രിക്ക് അടുപ്പിലുമാകാം ; മന്ത്രി മാസ്ക് ധരിക്കാതെ ഫോട്ടോയ്ക്ക് മുഖം കൊടുക്കുന്ന ചിത്രം വൈറലാകുന്നു

കൊച്ചി : ആരോഗ്യമന്ത്രി വീണ ജോർജ് മാസ്ക് പോലും ധരിക്കാതെ ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് മുഖം കൊടുക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. മാസ്ക് മുഖത്തിന് താഴെ താടിയിൽ വെച്ച് കൊണ്ടാണ് മന്ത്രി ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് മുഖം കൊടുക്കുന്നത്. സംസ്ഥാനത്തൊട്ടാകെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സാധാരണക്കാരെ പോലീസും സർക്കാരും പിഴിയുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന ആളുകളെ വിവിധ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പേരിൽ പോലീസ് വലിയ തോതിലുള്ള പിഴകൾ ചുമത്തുകയാണ്. ആ സാഹചര്യത്തിലാണ് ഉത്തരവാദിത്വപ്പെട്ട ആരോഗ്യമന്ത്രി മാസ്ക് താടിക്കു വച്ച് നടക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയിട്ടും ഇതുവരെയും ആരോഗ്യമന്ത്രിയോ പാർട്ടിയോ ചിത്രത്തിന്റെ വസ്തുത വിശദീകരിക്കുവാൻ രംഗത്ത് വന്നിട്ടുമില്ല.

Related posts

Leave a Comment