Kerala
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ

തിരുവനന്തപുരം: വീണ ജോർജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും പൊതുജനരോഗ്യ വിദഗ്ധനുമായ ഡോ. എസ്.എസ്. ലാൽ. പാർട്ടിയിൽ മന്ത്രി വീണ ജോർജിനെയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് ആരോഗ്യ വകുപ്പ് നിയന്ത്രിക്കുന്നതെന്നും ആരോപണമുന്നയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
എസ്.എസ്. ലാൽ ഫേസ്ബുക്ക് കുറിപ്പ്:
മുഖ്യമന്ത്രിയോട് വീണ്ടും പറയുന്നു, ആരോഗ്യ വകുപ്പ് മന്ത്രിയായി പാർട്ടിയിലെ മുതിർന്ന ആരെയെങ്കിലും കൊണ്ടുവരണം. ഏറ്റവും പ്രധാനപ്പെട്ട ഒരു വകുപ്പാണ് ആരോഗ്യ വകുപ്പ്. പാർട്ടിയിൽ മന്ത്രിയേക്കാൾ സീനിയറായ പ്രൈവറ്റ് സെകട്ടറിയാണ് വകുപ്പ് നിയന്ത്രിക്കുന്നതെന്നാണ് ഐ.എ.എസുകാർ പോലും പറയുന്നതത്രെ. അത്തരം ഒരു ആരോഗ്യ വകുപ്പ് സംസ്ഥാനത്തിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണ്.ശ്രീമതി വീണക്ക് അവർക്ക് തിളങ്ങാൻ കഴിയുന്ന മറ്റേതെങ്കിലും വകുപ്പ് നൽകിയാൽ പ്രശ്നം തീരുമല്ലോ. ആരോഗ്യരംഗത്ത് നിൽക്കുന്ന പരിചയ സമ്പന്നരായ ഒരുപാട് പേരെ പ്രതിനിധീകരിച്ചാണ് ഞാനിത് പറയുന്നത്. ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നത്. ആരോഗ്യ മന്ത്രിയോട് വ്യക്തിപരമായ ഒരു എതിർപ്പുമില്ല. രാഷ്ട്രീയരംഗത്ത് നിൽക്കുന്ന ഒരു വനിതയെന്ന നിലയിൽ അവരോട് അധിക ബഹുമാനം മാത്രം.
Kerala
കശ്മീരിലെ അപകടത്തിൽ മരിച്ച യുവാക്കൾക്ക് യാത്രാമൊഴിയേകി ജന്മനാട്

പാലക്കാട്: കശ്മീരില്‍ വാഹനാപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികളായ നാല് യുവാക്കള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി. മൃതദേഹം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുലക്കുന്നകാഴ്ച്ചയ്ക്കാണ് ഏവരും സാക്ഷ്യം വഹിച്ചത്.
മൃതദേഹത്തിന് മുകളില്‍ ഒരു കൂടു ചോക്ലേറ്റും റോസ പൂവും വെച്ച് ഏഴുമാസം ഗര്‍ഭിണിയായ ഭാര്യ നീതു രാഹുലിനെ യാത്രയാക്കിയത് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരിച്ച അനിലിന്റെ രണ്ടാമത്തെ കുഞ്ഞിന് 56 ദിവസം മാത്രമാണ് പ്രായം. ഭാര്യ സൗമ്യ മൃതദേഹം കണ്ടപ്പോള്‍ വാവിട്ട് കരഞ്ഞത് നാടിന്റെ രോദനമായി മാറി. മരിച്ച സുധീഷ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത് ഭാര്യ മാലിനിയെ സമാധാനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പുന്ന കാഴ്ചക്കും സാക്ഷ്യം വഹിച്ചു.
വെള്ളിയാഴ്ച പൂലര്‍ച്ചെ മൂന്നുമണിക്കാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ മുംബൈ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ആറുപേരും വിമാന മാര്‍ഗ്ഗം നാട്ടിലെത്തിയിരുന്നു. കൊച്ചിയില്‍ പ്രത്യേക വിമാനത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പിന്നീട് ആംബുലന്‍സ് മാര്‍ഗം സ്വദേശമായ ചിറ്റൂരിലെത്തിക്കുകയായിരുന്നു.
ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌കൂളില്‍ മൃതദേഹങ്ങള്‍ രാവിലെ എട്ടുമണിവരെ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് അവരവരുടെ വീടുകളിലെത്തിച്ച് മറ്റുചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചിറ്റൂര്‍ മന്തക്കാട് പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
ഇതിനിടെ കശ്മീരില്‍ വാഹനപകടത്തില്‍ മരിച്ച ചിറ്റൂര്‍ സ്വദേശികള്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ പരിഗണിക്കുമെന്നും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള മുഴുവന്‍ ചികിത്സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇക്കഴിഞ്ഞ അഞ്ചിനാണ് ചിറ്റൂര്‍ നെടുങ്ങോട് സ്വദേശികളായ അനില്‍, വിഘ്‌നേഷ്, രാഹുല്‍, സുധീഷ് എന്നിവര്‍ കശ്മീരിലെ സോജില പാസ്സില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
സോജില ചുരത്തില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഇവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിനോദ സഞ്ചാരം കഴിഞ്ഞ് സോനമാര്‍ഗില്‍ നിന്ന് മടങ്ങിയ സംഘമാണ് ശ്രീനഗറിലെ ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ടത്. വാഹനം റോഡില്‍നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ചിറ്റൂര്‍ സ്വദേശികള്‍ക്ക് പുറമെ ശ്രീനഗര്‍ സ്വദേശിയായ ഡ്രൈവര്‍ ഐജാസ് അഹമ്മദും മരിച്ചു. 13 അംഗ സംഘത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. മനോജ്, രജീഷ്, അരുണ്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു.
Idukki
മാസപ്പടി: മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല; മാത്യു കുഴൽനാടൻ

ഇടുക്കി: മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാനുള്ള തീരുമാനം വഴിത്തിരിവെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടൻ. പി വി മുഖ്യമന്ത്രി തന്നെയെന്ന് കോടതിക്ക് ബോധ്യമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കോടതി നോട്ടീസയക്കുന്നത് കക്ഷിയുടെ സാന്നിധ്യം ആവശ്യമാണെന്ന് കണ്ടതുകൊണ്ടാണ്. മുഖ്യമന്ത്രി നിഷേധിച്ചത് കോടതി മുഖവിലക്കെടുത്തിട്ടില്ല.
പി വി ഞാനല്ല എന്ന പഴയ പ്രസ്‌താവനയിൽ തന്നെ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ പറയണം. ഉറച്ചുനിൽക്കുന്നില്ലെങ്കിൽ പിണറായി വിജയൻ പൊതു സമൂഹത്തോടു മാപ്പ് പറയണം. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പൊതുസമൂഹത്തിനു മുന്നിൽ കൊണ്ടുവരും. യുഡിഎഫ് നേതാക്കൾ ഒളിച്ചോടില്ല. കോടതിയിൽ മറുപടി നൽകും. ഇൻട്രിം സെറ്റിൽമെന്റ് ബോർഡിലെ ചുരുക്ക വാക്കുകൾ തങ്ങളുടെ പേരല്ല എന്ന് യുഡിഎഫ് നേതാക്കളാരും പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
Education
ദേശീയ വിദ്യാഭ്യാസ നയം 2020 – എ. ഐ. പി. സി പാനൽ ചർച്ച നടത്തി

കൊച്ചി: ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് (എ. ഐ. പി. സി) കേരളയുടെ ആഭിമുഖ്യത്തിൽ “ദേശീയ വിദ്യാഭ്യാസ നയം 2020” ഉന്നത വിദ്യാഭ്യാസ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ എറണാകുളം ഐ. എം. എ ഹാളിൽ വച്ച് പാനൽ ചർച്ച സംഘടിപ്പിച്ചു. എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡൻ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ എ. ഐ. പി. സി. കേരള പ്രസിഡൻ്റ് ഡോ. എസ്. എസ്. ലാൽ അധ്യക്ഷത വഹിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം. സി. ദിലീപ് കുമാർ മോഡറേറ്ററായ ചർച്ചയിൽ എം. ഇ. എസ്. മാറമ്പിളളി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. ജെയ്സൺ മുളേരിക്കൽ സി. എം. ഐ, കെ. ഇ. കോളേജ് മാന്നാനം പൊളിറ്റിക്കൽ സയൻസ് അസി. പ്രൊഫ. ഡോ. വിനു ജെ. ജോർജ് എന്നിവർ എൻ. ഇ. പി 2020 ൻ്റെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.
“അംഗനവാടി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 നെ സംബന്ധിച്ചും അതിൻ്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാൻ സാധിക്കും എന്നതിനെ സംബന്ധിച്ചും അവ്യക്തത തുടരുകയാണ് . നയം ഫലപ്രദമായി നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച് സർക്കാർ അടിയന്തരമായി ബന്ധപ്പെട്ടവരെ കൂടി ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.” ചർച്ചയുടെ മോഡറേറ്റർ പ്രൊഫ. എം. സി. ദിലീപ് കുമാർ ചർച്ചയുടെ ആമുഖത്തിൽ അഭിപ്രായപ്പെട്ടു.
ഡോ. അജിംസ് പി. മുഹമ്മദിൻ്റെ അഭിപ്രായത്തിൽ “ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഒരു പ്രധാന ലക്ഷ്യം ഗ്രോസ്സ് എൻറോൾമെന്റ് നിരക്ക് 2035 ആകുമ്പോഴേക്കും 50 ശതമാനമായി ഉയർത്തുക എന്നതാണ്.
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല്‍ മുക്താദിര്‍ ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login