കേരളത്തില്‍ 50 ശതമാനത്തിലധികം രോഗികള്‍ അല്ല; അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യ മന്ത്രി ; വീണ മന്ത്രിക്ക് വീണവായനയെന്ന് വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.കേരളത്തില്‍ 50 ശതമാനത്തിലധികം പേര്‍ രോഗികള്‍ അല്ലെന്നും, അതിനാല്‍ ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ കൊവിഡ് മരണസംഖ്യ ഏറ്റവും കുറവാണ്. ഇന്ന് ഒരു ലക്ഷത്തി എഴുപതിനായിരത്തില്‍ അധികം ടെസ്റ്റുകള്‍ നടത്തിയെന്നും, കേരളത്തില്‍ പരമാവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വീടിന് പുറത്ത് കാട്ടുന്ന അതെ ജാഗ്രത വീടിനുള്ളിലും പുലര്‍ത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും, ആശുപത്രികളില്‍ മതിയായ ചികിത്സ സൗകര്യം ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തു കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ മന്ത്രിക്ക് വീണവായന ആണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

Related posts

Leave a Comment