കൊല്ലം പള്ളിമുക്കിൽ വീക്ഷണം ഓഫീസ് തുറന്നു

കൊല്ലം: വീക്ഷണം ദിനപത്രത്തിന്റെ പള്ളിമുക്ക് ഓഫീസ് മാനെജിം​ഗ് ഡയറക്റ്ററും ചീഫ് എഡ‍ിറ്ററുമായ അഡ്വ. ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. വിവിധ മണ്ഡലം കമ്മിറ്റികൾ സമാഹരിച്ച വാർഷിക വരിസംഖ്യയും അം​ഗത്വ പട്ടികയും ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ഏറ്റുവാങ്ങി. മുൻ മണ്ഡലം പ്രസിഡന്റ് അഹമ്മദ് കോയയെ മാനെജിം​ഗ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരൻ ആദരിച്ചു. വീക്ഷണം കൊല്ലം റസിഡന്റ് എഡിറ്റർ എസ്. സുധീശൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി അൻസാർ അസീസ്, അഡ്വ. എ.ഷാനവാസ് ഖാൻ, അഡ്വ. കെ. ബേബിസൺ, വിപിനചന്ദ്രൻ, എസ്. നാസർ, ശിവരാജൻ വടക്കേവിള തുടങ്ങിയവർ പ്രസം​ഗിച്ചു.

Related posts

Leave a Comment