വീക്ഷണം ഈ പേപ്പർ സബ്സ്ക്രിപ്ഷൻ അവാർഡ് ഫസൽ റഹ്മാന് സമ്മാനിച്ചു.

യു.എ.ഇയിൽ വീക്ഷണം ഈ പത്രത്തിന്റെ പ്രചരണാർത്ഥം കൂടുതൽ ഈ പത്രം സബ്സ്ക്രൈബ് ചെയ്യുന്ന വ്യക്തികൾക്കൊ, സ്ഥാപനങ്ങൾക്കൊ, സംഘടനകൾക്കൊ ഉള്ള ഈ പേപ്പർ സബ്സ്ക്രൈബഷൻ അവാർഡ് ഫസൽ റഹ്മാന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി സമ്മാനിച്ചു. ഇൻകാസ് ഗുരുവായൂർ നിയോജകമണ്ഡലം ദുബായ് കമ്മിറ്റി സംഘടിപ്പിച്ച “ഈദ് ഓണപൂവിളി 2021” എന്ന ചടങ്ങിൽ വെച്ചാണ് അവാർഡ് ദാനം നടന്നത്. വീക്ഷണം ഈ പത്രം യു.എ.ഇയിൽ സബ്സ്ക്രൈബ് ചെയ്യുന്ന വ്യക്തികൾക്കൊ സംഘടനകൾക്കൊ ഇത്തരത്തിൽ അവാർഡുകളും, സമ്മാന പദ്ധതികളും നടപ്പിലാക്കും എന്ന് വീക്ഷണം യു.എ.ഇ ബിസിനസ് & ന്യൂസ് കോർഡിനേറ്റർ അഖിൽ ദാസ് ഗുരുവായൂർ അറിയിച്ചു.

Related posts

Leave a Comment