VEEKSHANAM EXCLUSIVE | ‘ജോജു മനപൂർവ്വം സംഘർഷം സൃഷ്ടിച്ചു’ ; പ്രവർത്തകരോട് തട്ടിക്കയറി അസഭ്യവർഷം ; വീഡിയോ ദൃശ്യങ്ങൾ കാണാം

കൊച്ചി : ഇന്ധനവില വർദ്ധനവിനെതിരെ എറണാകുളത്ത് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ചക്ര സ്തംഭന സമരത്തിനിടയിൽ സിനിമാതാരം ജോജു മനപ്പൂർവം സംഘർഷത്തിനു ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ വീക്ഷണത്തിന് ലഭിച്ചു. വാഹനത്തിൽ നിന്നിറങ്ങിയ ജോജു ആക്രോശിച്ചു കൊണ്ടാണ് പ്രവർത്തകർക്കിടയിലേക്ക് കയറിച്ചെന്നത്.പ്രവർത്തകരെ തെറി വിളിക്കുകയും അസഭ്യവർഷം ചൊരിയുകയും ചെയ്തു. പ്രവർത്തകർ സംയമനം പാലിച്ചപ്പോൾ അവർക്കിടയിലേക്ക് തട്ടിക്കയറുവാനും ജോജു ശ്രമിച്ചു. ഇന്ന് രാവിലെയാണ് കോൺഗ്രസ് സമരത്തിന് ഇടയിലേക്ക് എത്തിയ സിനിമാതാരം ജോജു സംഘർഷത്തിന് ശ്രമിച്ചത്.

Related posts

Leave a Comment