VEEKSHANAM EXCLUSIVE | കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് മന്ത്രി കടകംപള്ളി ഒരു വർഷം മുമ്പേ അറിഞ്ഞിരുന്നു ; അന്ന് അന്വേഷിക്കാമെന്ന് പറഞ്ഞ മന്ത്രി ആ വഴിക്കേ പോയിട്ടില്ല

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സഹകരണ മന്ത്രി കടകംപള്ളി അറിഞ്ഞത് കഴിഞ്ഞ വർഷം.സ്വകാര്യ ചാനൽ ഫോൺ ഇൻ പ്രോഗ്രാമിൽ ബാങ്കിലെ മുൻ ജീവനക്കാരൻ വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോൾ അന്വേഷിക്കാമെന്ന് വാക്കുപറഞ്ഞ മന്ത്രി വാക്കുപാലിച്ചിരുന്നില്ല.

2020 ഏപ്രിൽ 28ന് ഒരു ചാനലിലെ ടെലിഫോൺ പരിപാടിയിൽ പങ്കെടുത്ത മന്ത്രിയെ നേരിട്ട് വിളിച്ചായിരുന്നു സുരേഷ് ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയത്. വിഷയത്തിൽ ഇടപെടണമെന്നും പരാതി നൽകിയതിനെ തുടർന്ന് നഷ്ടമായ തന്നെ ജോലി തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് സുരേഷിനോട് വിഷയം ഗൗരവമായി തന്നെ എടുക്കുന്നു എന്നായിരുന്നു മന്ത്രി മറുപടി പറഞ്ഞത്. എന്നാൽ ഈ ഉറപ്പ് പാലിച്ചില്ലെന്ന് മാത്രവുമല്ല യാതൊരുവിധത്തിലുള്ള അന്വേഷണത്തിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടില്ല. അന്ന് ഏതെങ്കിലും തരത്തിൽ നടപടി എടുത്തിരുന്നെങ്കിൽ ഇത്ര ഗുരുതരമായ തട്ടിപ്പിലേക്ക് വഴി വെക്കില്ലായിരുന്നു. സിപിഎമ്മിലെ ഉന്നത നേതാക്കന്മാർക്കും ഈ തട്ടിപ്പുമായി പങ്കുണ്ടെന്നാണ് ഇതോടെ വെളിവാകുന്നത്.

https://fb.watch/78MRWSnmME/

Related posts

Leave a Comment