വീക്ഷണം ഈ പേപ്പർ ക്യാമ്പയിൻ ഏറ്റെടുത്ത് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ഇടുക്കി താലൂക്ക് കമ്മറ്റി

കട്ടപ്പന: വീക്ഷണം ദിനപത്രം മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇ-പേപ്പർ രൂപത്തിൽ വായനക്കാരിൽ എത്തിക്കുന്ന പദ്ധതിക്ക് വീക്ഷണം പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി തുടക്കം കുറിച്ചിരുന്നു. മുഴുവൻ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളും നിർബന്ധമായും ഇ-പേപ്പർ വാരിക്കാരാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കോ-ഒപ്പെറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഇടുക്കി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾ ഇ-പേപ്പർ വരിക്കാരായി. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന താലൂക്ക് കമ്മറ്റി യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി വീക്ഷണം ദിനപത്രം ജില്ലാ കോ-ഓർഡിനേറ്റർ മോബിൻ മാത്യുവിന് വരിക്കാരുടെ ലിസ്റ്റ് കൈമാറി ഇ-പേപ്പർ ക്യാംപയിൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജിനോഷ് കെ ജോസഫ് അധ്യക്ഷത വഹിച്ചു, ഭാരവാഹികളായ അരുൺ തോമസ്, ജിജോമോൻ ജോർജ്,എം എം രാജൻ,വീക്ഷണം പ്രതിനിധികളായ ജിനേഷ് കുഴിക്കാട്ട്,പി വി അരവിന്ദ് രാജ്, വി സി ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Comment