വീക്ഷണം ഇ-പേപ്പർ ക്യാമ്പയിൻ ഏറ്റെടുത്ത് കെ പി എസ് ടി എ

പാലക്കാട്‌ : ‘ഏകാധിപത്യ കാലത്തെ ജനാധിപത്യ ശബ്ദം’ എന്ന വാക്യം ഉയർത്തി നടക്കുന്ന വീക്ഷണം ക്യാമ്പയിന്റെ ഭാഗമായി ഇ-പേപ്പർ ക്യാമ്പയിൻ ഏറ്റെടുത്ത് കെ പി എസ് ടി എ. സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ വീക്ഷണം ഡെപ്യൂട്ടി ജനറൽ മാനേജർ സാജന് ആദ്യ സബ്സ്ക്രിപ്ഷന്റെ തുക കൈമാറി തുടക്കം കുറിച്ചു. പ്രമുഖ മാധ്യമങ്ങൾ ഭരണകൂട താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമ്പോൾ സർവീസ് മേഖലകളിൽ സത്യസന്ധമായ വാർത്തകൾ എത്തേണ്ടതുണ്ടെന്നും അതിന് വീക്ഷണം കൂടുതൽ കരുത്താർജിക്കണമെന്നും സലാഹുദ്ദീൻ പറഞ്ഞു. കെ പി എസ് ടി എ പാലക്കാട് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു വീക്ഷണം ഇ-പേപ്പർ ക്യാമ്പയിന് തുടക്കം കുറിച്ചത്. കെ പി സി സി സെക്രട്ടറി ഹരിഗോവിന്ദൻ, വീക്ഷണം റീജിയണൽ മാനേജർ നീലിമ,പാലക്കാട് മാനേജർ അരവിന്ദാക്ഷൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts

Leave a Comment