വീക്ഷണം ഇ-പേപ്പർ ക്യാംപെയിൻ ഏറ്റെടുത്ത് സെക്രട്ടറിയേറ്റ് അസോസിയേഷൻ

തിരുവനന്തപുരം : ഏകാധിപത്യ കാലത്തെ ജനാധിപത്യം ശബ്ദം എന്ന വാക്യമുയർത്തി വീക്ഷണം സംഘടിപ്പിക്കുന്ന ഓൺലൈൻ ഇ-പേപ്പർ ക്യാമ്പയിൻ ഏറ്റെടുത്തു കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് ജെ ബെൻസി വീക്ഷണം ഡെപ്യൂട്ടി ജനറൽ മാനേജർ സാജന് ആദ്യ സബ്സ്ക്രിപ്ഷൻ തുക കൈമാറി ക്യാംപെയിന് തുടക്കമിട്ടു. മുൻനിര മാധ്യമങ്ങൾ ഒക്കെയും ഭരണകൂട താൽപര്യങ്ങൾക്ക് അനുസൃതമായി വാർത്തകൾ സൃഷ്ടിക്കുമ്പോൾ വീക്ഷണം മുന്നോട്ട് വരേണ്ടത് നാടിന്റെ അനിവാര്യതയാണെന്ന് നേതാക്കൾ പങ്കുവെച്ചു. ജനറൽ സെക്രട്ടറി അനിൽകുമാർ ഡി, ഭാരവാഹികൾ ജ്യോതിഷ് എം.എസ്സ്, അനിൽകുമാർ കെ.എം, റീജ എൻ, പാത്തുമ്മ വി.എം, ലളിത് എസ് എസ് എന്നിവരും ചടങ്ങിൽ പങ്കുചേർന്നു.

Related posts

Leave a Comment