വീക്ഷണത്തിന്റെ പേരിൽ അവാർഡ്

തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ പേരിൽ സാഹിത്യ അവാർഡ് ഏർപ്പെടുത്തി കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി. മികച്ച സാഹിത്യ സൃഷ്ടികൾക്കും സാഹിത്യകാരൻമാർക്കുമാണ് വീക്ഷണം സാഹിത്യ അവാർഡ് സമ്മാനിക്കുക. ഇതിന് പുറമേ, കെഎം ചുമ്മാര്‍ സ്മാരക ചരിത്ര അവാര്‍ഡും സിപി ശ്രീധരന്‍ സ്മാരക പത്രപ്രവര്‍ത്തന അവാര്‍ഡും കുട്ടിമാളു അമ്മ സ്മാരക ജീവകാരുണ്യ പ്രവര്‍ത്തക അവാര്‍ഡും ഏര്‍പ്പെടുത്തും. എല്ലാ വർഷവും ഈ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിക്കുകയും അർഹരായവരെ പ്രഗത്ഭമതികളായ ജൂറി തെരഞ്ഞെടുക്കുകയും ചെയ്യും.

Related posts

Leave a Comment