Connect with us
48 birthday
top banner (1)

Ernakulam

വീക്ഷണം വാർഷികാഘോഷവും പുരസ്‌കാര വിതരണവും 19ന്

Avatar

Published

on

കൊച്ചി: വീക്ഷണം വാർഷികാഘോഷവും പുരസ്‌കാര വിതരണവും 19ന് നടക്കും. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർക്ക് വീക്ഷണം പുരസ്കാരങ്ങൾ സമർപ്പിക്കും. കേരളം കണ്ട ഏറ്റവും മികച്ച ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം നൽകുന്ന ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പ്രഥമ വീക്ഷണം ഉമ്മൻചാണ്ടി സ്മാരക പുരസ്കാരത്തിന് സിസ്റ്റർ ലിസി ചക്കാലയ്ക്കൽ അർഹയായി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് വീക്ഷണം ഏർപ്പെടുത്തിയ വീക്ഷണം സി പി ശ്രീധരൻ സ്മാരക പുരസ്കാരത്തിന് ഡോ. എം ലീലാവതി ടീച്ചർ അർഹയായി. പത്രപ്രവർത്തനരംഗത്തെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം മാധ്യമ പുരസ്‌കാരത്തിന് ആർ രാജഗോപാലും (ടെലിഗ്രാഫ് എഡിറ്റർ ഇൻലാർജ്) അർഹനായി. മികച്ച സംരംഭകർക്കുള്ള വീക്ഷണം ബിസിനസ് അവാർഡുകളും പ്രവാസ മേഖലയിലെ ശ്രദ്ധേയ ഇടപെടലുകൾക്ക് വീക്ഷണം പ്രവാസി പുരസ്കാരവും ചടങ്ങിൽ നൽകും. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കർണാടക ഊർജ്ജവകുപ്പ് മന്ത്രി കെ ജെ ജോർജ്, കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൊടിക്കുന്നിൽ സുരേഷ്, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് വീക്ഷണം മാനേജിങ് ഡയറക്ടർ ജയ്സൺ ജോസഫ് എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

Advertisement
inner ad

Ernakulam

അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കണ്‍ ലൈറ്റുവെച്ചും സര്‍ക്കാര്‍ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കളക്ടര്‍മാര്‍ അടക്കമുളളവര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ക്കുവേണ്ടിയാണ് ബീക്കണ്‍ ലൈറ്റ് നല്‍ികിയിരിക്കുന്നത്.

സ്വന്തം വീട്ടിലേക്ക് പേകുമ്പോള്‍ പോലും ബീക്കണ്‍ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയര്‍മാരുടെ വാഹനങ്ങളില്‍ ഹോണ്‍ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയാണ് വേണ്ടത്. ചട്ടലംഘനം നടത്തിയ വാഹനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Ernakulam

മില്‍മയില്‍ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് അനിശ്ചിതകാല പണിമുടക്ക്

Published

on

കൊച്ചി: മില്‍മയില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നും തൊഴിലാളികള്‍ക്കെതിരായ പ്രതികാര നടപടികള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജൂലൈ 24 ന് രാവിലെ 6 മുതല്‍ ദക്ഷിണമേഖലാ മില്‍മയില്‍ അനിശ്ചിതകാല പണിമുടക്ക്. വിവിധ തൊഴില്‍മേഖലകളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഐഎന്‍ടിയുസി വ്യാപക സമരത്തിനാണ് തയാറെടുക്കുന്നത്.

ഓണക്കാലമടുത്തിട്ടും തൊഴിലാളി സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ലന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഗസ്റ്റ് 5 ന് 14 ജില്ലകളിലും കലക്റ്ററേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. ഓഗസ്റ്റ് 21 ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.

Advertisement
inner ad

ഓഗസ്റ്റ് 27 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെയും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും കീഴിലുള്ള തൊഴിലാളികളുടെ ധര്‍ണ നടക്കുമെന്നും ചന്ദ്രശേഖരന്‍ അറിയിച്ചു.

Advertisement
inner ad
Continue Reading

Ernakulam

സപ്ലൈകോയില്‍ വന്‍ ക്രമക്കേട്; ജീവനക്കാരും കരാറുകാരും ചേര്‍ന്ന് തട്ടിപ്പ്

Published

on

കൊച്ചി: പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സപ്ലൈക്കോയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്ത് എട്ടും കൊല്ലത്ത് നാലും ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നതിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും ക്രമക്കേടുണ്ട്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ പ്രതിസ്ഥാനത്തുണ്ട്.

Advertisement
inner ad

കോടികളുടെ തട്ടിപ്പാണ് രണ്ടിടത്തുമായി കണ്ടെത്തിയിരിക്കുന്നത്. മലപ്പുറം തിരൂര്‍ ഡിപ്പോയിലെ ഗോഡൗണിലാണ് ഏറ്റവും വലിയ തട്ടിപ്പ്. 2.75 കോടി രൂപയുടെ സാധനങ്ങള്‍ നഷ്ടമായിട്ടുണ്ട്. കൊല്ലം കടയ്ക്കലില്‍ 55 ലക്ഷം രൂപയുടെ സാധനങ്ങളുടെ കുറവുമുണ്ട്. നേരത്തെ, കാസര്‍കോടും
സപ്ലൈക്കോ ജീവനക്കാര്‍ക്കെതിരെ സമാനമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Advertisement
inner ad
Continue Reading

Featured