“മകള്‍ക്കൊപ്പം” ക്യാംപയിന്‍ ശക്തമാക്കുംഃ സതീശന്‍

കൊച്ചിഃ പ്രതിപക്ഷം ‘മകള്‍ക്കൊപ്പം ക്യാംപെയിന്‍’ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആലങ്ങാട്ട് ഗാര്‍ഹിക പീഡനത്തിരയായ പെണ്‍കുട്ടിയെ ആലുവയിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീപീഡന കേസുകളില്‍ പോലീസ് ജാഗ്രത കാണിക്കുന്നില്ല. കുറ്റവാളികള്‍ക്കെതി്രേ ഒരു ഫോണ്‍ കോ‌ളില്‍ നടപടി സ്വീകരിക്കുമെന്നാണു മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ നേരിട്ടു പരാതി നല്‍കിയാല്‍പ്പോലും നടപടി ഉണ്ടാകുന്നില്ല. അതുകൊണ്ടാണു സംസ്ഥാനത്ത് സ്ത്രീപീഡന കേസുകള്‍ മുന്‍പൊരിക്കലുമുണ്ടാകാത്ത തരത്തില്‍ വര്‍ധിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സ്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിപക്ഷം ഇരകള്‍ക്കൊപ്പം ശക്തമായി നില്‍ക്കും. മകള്‍ക്കൊപ്പം ക്യാംപയ്ന്‍ ശക്തമാക്കും. യുവജന സംഘടനകലും വനിതാ സംഘടനകളും ഈ ക്യാംപ്‌യിന്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് കണക്കുകള്‍ പരസ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഐസിഎംആര്‍ മാനദണ്ഡം പാലിച്ച് മരണ സംഖ്യ പുനര്‍നിര്‍ണയിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകള്‍ പരിശോധിച്ച് ജില്ലാ കലക്റ്റരമാര്‍ക്ക് പത്തു ദിവസത്തിനുള്ള തീര്‍ക്കാവുന്നതേയുള്ളൂ എന്നിരിക്കെ, സര്‍ക്കാര്‍ ദുരഭിമാനം വെടിയണം. എന്തിനാണ് ശരിയായ കണക്കു മറച്ചു പിടിക്കുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു. സര്‍ക്കാര്‍ ശരിയായ കണക്ക് നല്‍കുന്നില്ലെങ്കില്‍ പ്രതിപക്ഷം കൃത്യമായ കണക്കുകള്‍ ശേഖരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related posts

Leave a Comment