എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സ സൗകര്യങ്ങള്‍ അടിയന്തരമായി ഉറപ്പാക്കണമെന്ന് വി.ഡി. സതീശന്‍

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആവശ്യങ്ങള്‍, പ്രത്യേകിച്ച്‌ ചികിത്സ സൗകര്യങ്ങള്‍ അടിയന്തരമായി ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കാഞ്ഞങ്ങാട് അമ്ബലത്തറയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്നേഹവീട്ടില്‍ ദുരിതബാധിതരെ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.ദുരിതബാധിതരുടെ ഏതാവശ്യത്തിനും കൂടെയുണ്ടാവുമെന്ന്​ അദ്ദേഹം ഉറപ്പ് നല്‍കി. മുന്‍ ജില്ല കലക്ടര്‍ ഡോ. സജിത് ബാബുവി‍െന്‍റ നിലപാടുകള്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിക്കുകയായിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

Related posts

Leave a Comment