ഒത്തുതീർപ്പിന് ആയിരുന്നെങ്കിൽ സുരേന്ദ്രനെയും മുഖ്യമന്ത്രിക്കൊപ്പംകൊണ്ടുപോകാമായിരുന്നു : വി ഡി സതീശൻ

കൊച്ചി : കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസുവച്ച്‌ സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.

ഗൂഢാലോചന നടത്തിയ യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ക്കൊണ്ടുവരാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് കുഴല്‍പ്പണവുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സംഘപരിവാറുമായി ബന്ധപ്പെട്ട ആളുകളാണ് പണം കൊണ്ടുവന്നതും കൊടുക്കാന്‍ ഉദ്ദേശിച്ചതെന്നുമുള്ള തെളിവുകള്‍ കിട്ടിയിട്ടും സാധാരണ ഹൈവെ റോബറിയ്ക്കപ്പുറത്തേക്ക് പോകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധയാണ് പൊലീസും സര്‍ക്കാരും ചെലുത്തുന്നത് എന്ന അദ്ദേഹം ആരോപിച്ചു.

Related posts

Leave a Comment