Connect with us
48 birthday
top banner (1)

Featured

അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ്

Avatar

Published

on

കൊല്ലം: സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊല്ലം ഡിസിസി സംഘടിപ്പിച്ച യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത അഴിമതികളുടെ പരമ്പരയാണ് സംസ്ഥാനത്ത് നടക്കുന്നത്. ടെൻഡർ പോലുമില്ലാതെയാണ് കോൺട്രാക്ടുകൾ നൽകുന്നത്. എല്ലാ പദ്ധതികൾക്കും പിന്നിലും ഭീമമായ കമ്മീഷൻ ഉണ്ട്. കമ്മീഷൻ സാധ്യതകളെ ആദ്യം മുന്നിൽ കണ്ടു കൊണ്ടാണ് സർക്കാർ പദ്ധതികളോട് സമീപിക്കുന്നത്. അഴിമതിയുടെ എല്ലാ പാതകളും അവസാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. എഐ ക്യാമറ അഴിമതിയിൽ ഉൾപ്പെടെ അത് പ്രകടമാണ്. ഇത്രത്തോളം അഴിമതി നടത്തിയ ഒരു സർക്കാർ ഉണ്ടായിട്ടില്ല. ജനങ്ങളെ പിഴിയുവാൻ വേണ്ടിയുള്ള പദ്ധതിയാണ് എഐ ക്യാമറ. ഈ സർക്കാരിന്റെ യഥാർത്ഥ മുഖം വലിച്ചുകീറുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ആട്ടിൻതോലിട്ട ചെന്നായയെ പോലെ കേരളത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. സംസ്ഥാനത്തെ ക്രൈസ്തവ സഭകളിലും ദേവാലയങ്ങളിലും സന്ദർശനം നടത്തുമ്പോൾ രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവ ദേവാലയങ്ങളും വിശ്വാസികളും അക്രമത്തിന് ഇരയാവുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രണ്ടായിരത്തിലധികം ക്രൈസ്തവ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. കോൺഗ്രസ് മുക്ത ഭാരതത്തിനും കോൺഗ്രസ് വിരുദ്ധ കേരളത്തിനും വേണ്ടി ബിജെപിയും സിപിഎമ്മും ഒന്നിക്കുകയാണ്. ഇരു പാർട്ടികളും അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുകയാണ്. 20ന് സെക്രട്ടറിയേറ്റ് വളയൽ സമരം സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനം ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, എം പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ, നേതാക്കളായ ഡോ. ശൂരനാട് രാജശേഖരൻ, ബിന്ദു കൃഷ്ണ, എം എം നസീർ, സൂരജ് രവി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad

യുവഡോക്ടര്‍ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ക്കെ പൊലീസും സര്‍ക്കാരും വീണിടത്ത് കിടന്ന് ഉരുളുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്ന ഹൈക്കോടതി നിരീക്ഷണം കൃത്യമാണ്. എ.ഡി.ജി.പിയും പൊലീസും പറയുന്നതിന് വിരുദ്ധമായാണ് എ.എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ജീവനക്കാര്‍ക്ക് ഒരു സംരക്ഷണവും നല്‍കാന്‍ പൊലീസിന് സാധിച്ചില്ല. വാതില്‍ അടച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കൊപ്പം പൊലീസുമുണ്ടായിരുന്നു. ഇത് കേരളത്തിലെ പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവമാണ്.

ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജില്‍ രോഗി ഡോക്ടറെ ആക്രമിച്ചെന്നാണ് എഴുതിവച്ചിരിക്കുന്നത്. ഏത് രോഗിയാണ് ഡോക്ടറെ ആക്രമിച്ചതെന്ന് മനസിലായില്ല. ജനങ്ങള്‍ പരാതിപ്പെട്ടതനുസരിച്ച് പൊലീസ് പിടിച്ചുകൊണ്ട് വന്ന പ്രതിയാണ് ഡോക്ടറെ കൊലപ്പെടുത്തിയത്.

Advertisement
inner ad

പൊലീസ് സേനയ്ക്ക് നണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ വരുത്തിവച്ചിട്ട് ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരും ചേര്‍ന്ന് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവമുണ്ടായിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്? എന്ത് വന്നാലും മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയാണ്. ക്രൂരമായ കൊലപാതകം നടന്നിട്ടും അതിനെതിരെ നടപടിയെടുക്കാന്‍ പോലും മുഖ്യമന്ത്രി തയാറാകുന്നില്ല.

മാധ്യമങ്ങളും ദൃക്‌സാക്ഷികളും ഉള്ളതു കൊണ്ട് മാത്രമാണ് ജനങ്ങള്‍ സത്യം അറിഞ്ഞത്. അല്ലെങ്കില്‍ ഇവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചേനെ. ഡോക്ടര്‍ പ്രതിയെ ആക്രമിച്ചെന്നു വരെ പറഞ്ഞു പരത്തിയേനെ. എഫ്.ഐ.ആറില്‍ ഉള്‍പ്പെടെ വ്യാപകമായ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. പൊലീസിനെ വെള്ള പൂശാനുള്ള എഫ്.ഐ.ആറാണ് എഴുതിവച്ചിരിക്കുന്നത്. കേരളത്തെ നടുക്കിയ കൊലപാതകത്തിന്റെ എഫ്.ഐ.ആര്‍ പോലും തെറ്റിച്ച് എഴുതിയാല്‍ പൊലീസില്‍ ജനങ്ങള്‍ക്ക് എങ്ങനെ വിശ്വാസമുണ്ടാകും?

Advertisement
inner ad

ലഹരി ഉപയോഗം വര്‍ധിക്കുന്നെന്ന് നിയമസഭയില്‍ ആദ്യം ചൂണ്ടിക്കാട്ടിയത് പ്രതിപക്ഷമാണ്. അന്ന് മുഖ്യമന്ത്രി അതിന് അനുകൂലമായ നിലപാട് പ്രഖ്യാപിച്ചതു കൊണ്ടാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച കാമ്പയിന് പ്രതിപക്ഷം പിന്തുണ നല്‍കിയത്. വീണ്ടും ഇതേ വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നു. ലഹരിമാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വമുണ്ടെന്നാണ് അന്ന് ചൂണ്ടിക്കാട്ടിയത്. സി.പി.എം പ്രദേശിക നേതാക്കളുടെ സഹായത്തോടെയാണ് ഈ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് എവിടുന്നാണ് ലഹരി വരുന്നതെന്ന് കണ്ടുപിടിക്കാത്തതും.

Advertisement
inner ad

Featured

വയനാട് കലക്ടറേറ്റിൽ വിദ്യാഭ്യാസ മന്ത്രിയുടെ കോലം കെട്ടിത്തൂക്കിയിട്ട് കത്തിച്ച് – കെ എസ് യു

Published

on

കൽപ്പറ്റ : മലബാർ മേഖലയിൽ പ്ലസ് വണ്ണിന് സീറ്റ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ നിരന്തരം സമരങ്ങൾ ചെയ്തിട്ടും, സീറ്റ് വർദ്ധിപ്പിക്കാനുള്ള യാതൊരു നടപടിയും കൈക്കൊള്ളാത്ത വിദ്യാഭ്യാസ മന്ത്രിയുടെ കോലം വയനാട് കലക്ടറേറ്റിനു മുമ്പിൽ കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കെട്ടിത്തൂക്കിയിട്ട് കത്തിച്ചു ജില്ലാ പ്രസിഡണ്ട് അഡ്വ: ഗൗതം ഗോകുൽദാസ് , അതുൽ തോമസ്, രോഹിത് ശശി, അസ്‌ലം ഷേർഖാൻ, അനന്തപത്മനാഭൻ, യാസീൻ പഞ്ചാര, അക്ഷയ്, അഫിൻ ദേവസ്യ ഉൾപ്പെടെയുള്ള പ്രവർത്തകർ നേതൃത്വം നൽകി

Advertisement
inner ad
Continue Reading

Featured

വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി; എസ്എഫ്ഐക്ക് പരിഹാസം

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വീണ്ടും ന്യായീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ എവിടെയും സീറ്റ് പ്രതിസന്ധി ഇല്ലെന്ന് പറയുന്ന മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകുന്നതുമില്ല. പ്രതിഷേധം അനാവശ്യമാണെന്ന് ആവർത്തിക്കുകയാണ് മന്ത്രി ചെയ്യുന്നത്. മലപ്പുറത്ത് പ്രതിഷേധിച്ച എസ്എഫ്ഐയെ മന്ത്രി പരിഹസിക്കുകയും ചെയ്യുന്നുണ്ട്. കുറേക്കാലം സമരം ഇല്ലാതെ ഇരുന്നതല്ലേ, ഇനി കുറച്ചുനാൾ സമരം ചെയ്യട്ടെ എന്നും മന്ത്രി ഉപദേശിക്കുന്നു. അതേസമയം, വിഷയത്തിൽ സമരം കൂടുതൽ ശക്തമാക്കുകയാണ് കെഎസ്‌യുവും എംഎസ്എഫും.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Published

on

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും ഉൾപ്പെടെ കെഎസ്‌യു നടത്തിയ പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് അതിക്രമം ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും സമരം തുടരുവാനാണ് കെഎസ്‌യു തീരുമാനം.

Continue Reading

Featured