Connect with us
inner ad

Featured

രാഷ്ട്രീയപ്രവര്‍ത്തകര്‍ പൊളിറ്റിക്കല്‍ ആകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Avatar

Published

on

തൃശൂര്‍: രാഷ്ട്രീയപ്രവര്‍ത്തകര്‍ പൊളിറ്റിക്കല്‍ ആകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തൃശൂര്‍ നന്ദനം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകര്‍ക്ക് അവരുടേതായ കാഴ്ച്ചപ്പാടുകള്‍ വേണം. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ധാരണയുള്ളവരായിരിക്കണം രാഷ്ട്രീയപ്രവര്‍ത്തകര്‍. സമൂഹത്തില്‍ ഒതുക്കപ്പെട്ടവര്‍ക്കു വേണ്ടിയാണ് പൊതുപ്രവര്‍ത്തനം നടത്തേണ്ടത്. എവിടെയാണോ മനുഷ്യന്‍ സങ്കടപ്പെടുന്നത് അവിടെ അവര്‍ക്ക് അഭയമാകുവാന്‍ കഴിയണം. ബോംബെറിയുന്നതും വെട്ടിക്കൊല്ലുന്നതും രാഷ്ട്രീയപ്രവര്‍ത്തനമല്ല, മറിച്ച് അത് ക്രിമിനല്‍ പ്രവര്‍ത്തനമാണെന്നും വി.ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു.

വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ കൂടി ചേര്‍ത്ത് നിര്‍ത്തിയാവണം പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന് അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍ദ്രതയുടെ നനവ് ഉള്ളവരായിരിക്കണം പൊതുപ്രവര്‍ത്തകര്‍, ആര്‍ദ്രതയുടെ നനവ് ഇല്ലാതായാല്‍ രാഷ്ട്രീയക്കാരന്‍ ആകാനുള്ള ഗുണം നഷ്ടമായി എന്നാണര്‍ത്ഥം. പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാകേണ്ട പരസ്പര വിശ്വസവും സ്‌നേഹവുമാണ് പാര്‍ട്ടിയുടെ കെട്ടുറപ്പെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പങ്കാളിത്തമുള്ള കോണ്‍ഗ്രസാണ് വരും കാലങ്ങളില്‍ കേരളത്തില്‍ ഉണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 282 ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ ഇല്ലാത്ത വിധം ചെറുപ്പക്കാരുടെ സാന്നിധ്യം ഉണ്ടാകും. സംഘപരിവാറിനെതിരെ വളരെ വിശാലമായ രാഷ്ട്രീയ പ്ലാറ്റ്‌ഫോം ദേശീയതലത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതേതരകാഴ്ച്ചപ്പാടുകള്‍ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടമാണ് രാജ്യത്തെ ജനതയുടെ മുന്നിലുള്ളത്. ഓരോ ദിനവും നിര്‍ണ്ണായകമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ടേക്ക് ഓവര്‍ ചെയ്യണം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തണം. അനാവശ്യ ഇടപെടലുകള്‍ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും വി.ഡി സതീശന്‍ ഉറപ്പ് നല്‍കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് സ്ഥാനമാനങ്ങല്‍ കൈമാറപ്പെടണം. അത് വാങ്ങിച്ചെടുക്കാന്‍ നല്ലതു പോലെ പ്രവര്‍ത്തിക്കണം. നന്നായി പ്രവര്‍ത്തിക്കുന്നവരെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ലെന്നും വി.ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ടി സിദ്ധിഖ്, പി.സി വിഷ്ണുനാഥ്, ഡീന്‍ കുര്യാക്കോസ്, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം, രമ്യ ഹരിദാസ് എം.പി, സി.ആര്‍ മഹേഷ് എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ.എസ് ശബരിനാഥ്, വിദ്യ ബാലകൃഷ്ണന്‍, പുഷ്പലത, ഒ.ജെ ജനീഷ്, വൈശാഖ് നാരായണസ്വാമി തുടങ്ങിയവർ സംസാരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവൂല്ലാ

പ്രണയപാനീയത്തിൽ വിഷം കലക്കി സി പി എം : ചതിയറിയാതെ അന്തരിച്ച കാമുകനായി കെ കൊ (മാണി )

Published

on

വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ നന്നാക്കാൻ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല

കൊച്ചി:എ കെ ജി സെന്ററിലെ കൊടിയ വിഷ ദ്രാവകം കുടിച്ച് ശീലിച്ച മാണി കോൺഗ്രസിന് ഔഷധ ഗുണമുള്ളതെന്തും വിഷമായി തോന്നുന്നത് സ്വാഭാവികം. ഗുരുക്കൻമാരെ തല്ലി ഗുണ്ടയാവാൻ പരിശീലിക്കുന്ന മാണിക്കുഞ്ഞും കൂട്ടരും വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല. ഞങ്ങളുടെ സഖാവ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്നാവും ചോദ്യം.
എത്ര തല്ലിയാലും നന്നാവില്ല എന്നറിയാം എങ്കിലും തല്ലി നോക്കിയതാണ് വീക്ഷണം, പക്ഷേ എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന് തന്നെ പറഞ്ഞു പഠിച്ചത് കൊണ്ട് സഖാവിന്റെ വഴിയേ നരകത്തിലെ പടു കുഴിയിൽ വീണു നശിക്കാൻ തീരുമാനിച്ച കേ കോ മാണിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ നേരുന്നു.
നാറിയവനെ ചാരിയാൽ ചാരിയവനും നാറും എന്നത് ശരിയാണെന്ന് തെളിയിച്ച സ്ഥിതിക്ക് ആ നാറ്റം പങ്കുവയ്‌ക്കേണ്ട എന്നാണ് ആർജ്ജവമുള്ള യു ഡി എഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു.
ഇണ ചേർന്ന ശേഷം ഇണയെ കൊന്നു തിന്നുന്ന പെൺ ചിലന്തിയാണ് സിപിഎം എന്ന് തിരിച്ചറിയാത്ത കാലത്തോളം കേ കോ എം എന്ന മലയോര കർഷക പാർട്ടി എ കെ ജി സെന്ററിന്റെ പൂമുഖത്തു കാത്തിരിക്കും. യു ഡി എഫിൽ തൂശനിലയിൽ ചോറും വിഭവ സമൃദ്ധമായ കറികളും പായസവും കൂട്ടി ഊണ് കഴിച്ചു എല്ലിനിടയിൽ കയറിയപ്പോ എൽ ഡി എഫിലെ കാടി വെള്ളം മതിയെന്ന് തീരുമാനിച്ച ദിവസത്തെ ഉള്ളുകൊണ്ട് ശപിക്കുകയാണ് പ്രവർത്തകർ, അതവർ കോട്ടയത്തു വോട്ടായി യു ഡി എഫിന് കൊടുത്തിട്ടുണ്ടാവും. രണ്ട് മന്ത്രി സ്ഥാനവും, രാജ്യ സഭയും, ലോകസഭയും മുൻ നിരയിൽ ഇരിപ്പടവും കൊടുത്തിട്ടും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ എന്ന ചൊല്ല് യഥാർഥ്യമാക്കി പിന്നിലെ മരബഞ്ചിലെ മൂട്ട കടി കൊള്ളാൻ മാത്രം ബുദ്ധിശൂന്യത കാണിച്ച ആ രാഷ്ട്രീയ നേതൃത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
രാജ്യസഭ പോയിട്ട് പാലാ പഞ്ചായത്തിൽ പോലും കയറാൻ സിപിഎം അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ. ലോകസഭയും തോറ്റു അടുത്ത തവണ നിയമസഭയിലും തോൽപ്പിച്ചു ഒടുവിൽ കേരള കോൺഗ്രസ് എന്ന കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാൻ വഴി തേടുകയാണ് സിപിഎം അത് തിരിച്ചറിയാതെ അന്ധമായ പ്രണയത്താൽ കാമുകി തരുന്നതെന്തും അമൃതെന്നു കരുതി വിഷം കുടിച്ചവസാനിക്കാൻ നിൽക്കുന്ന കോമരങ്ങളെ ഉപദേശിക്കാൻ പോയത് വീക്ഷണത്തിന്റെ ജനാധിപത്യ മര്യാദ . കണ്ടറിയാത്തവൻ കൊണ്ടറിയും,ഒടുവിൽ ആശ്രയം തിരുസന്നിധി മാത്രം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

മഥുര തീർഥാടനം കഴിഞ്ഞ് മടങ്ങവെ ബസിന് തീപിടിച്ചു; 8 പേർക്ക് ദാരുണാന്ത്യം

Published

on

ഹരിയാന: മഥുര തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ബസിന്‍റെ പിൻഭാഗത്ത് പുകയും തീയും ശ്രദ്ധയിൽപ്പെട്ട ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിർത്തി ആളുകളെ ഇറക്കികൊണ്ടിരിക്കുമ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും 8 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു, ഇവർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ശനിയാഴ്ച പുലർച്ചെ 1.30 നാണ് ബസിന്‍റെ പിൻഭാഗത്ത് നിന്നും തീ പടർന്നത്. 10 ദിവസത്തെ തീർഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചതെന്നും അപകടത്തിൽ നിന്നും രക്ഷപെട്ടവർ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured