മുഖ്യമന്ത്രിക്ക് അനങ്ങാപാറ നയം ; നർകോട്ടിക് ജിഹാദിൽ കള്ളകളിയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : നർകോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി കള്ളകളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമൂഹികമാധ്യമങ്ങൾ വഴി മത സ്പർദ്ധ ഉണ്ടാക്കുന്ന വിദ്വേഷ പരാമർശങ്ങൾ ഉയർന്നിട്ടും അവർക്കെതിരെ നടപടി എടുക്കാതെ മുഖം തിരിക്കുകയാണ് പിണറായി സർക്കാർ. എല്ലാ വിധ സമുദായ നേതാക്കളുടെയും യോഗം വിളിച്ച് മതേതരത്വം കാത്തുസൂക്ഷിക്കണം എന്ന കോൺഗ്രസ്‌ ആവശ്യത്തോട് മുഖ്യമന്ത്രി കനത്ത അവഗണനയും അതിന്റെ ആവശ്യം നിലവിൽ ഇല്ലാ എന്നുമാണ് പാർട്ടി സെക്രെട്ടറിയും നേതാക്കളും പറയുന്നതെന്നും സതീശൻ പറഞ്ഞു. സി പി എം കള്ളകളി അവസാനിപ്പിച്ച് കേരളത്തെ രക്ഷിക്കാൻ അടിയന്തരമായി സമുദായ നേതാക്കളുമായി ചർച്ച നടത്തേടത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വർഗീയത നിറഞ്ഞ പരാമർശങ്ങൾ ആരുനടത്തിയാലും മുഖം നോക്കാതെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment