സിപിഎമ്മുകാർ ചെവിയിൽ നുള്ളിക്കോ, കോൺഗ്രസിൽ നിന്നും ആളെകൊണ്ടുപോയി ആഘോഷം നടത്തിയാൽ തലകുനിച്ചു നിന്ന് മറുപടി പറയേണ്ടിവരും ; വി ഡി സതീശൻ

കൊച്ചി: കോൺഗ്രസിലേക്ക് ആളുകൾ വരും ഇതൊരു മഹത്തായ പ്രസ്ഥാനം ആണ്. കോൺഗ്രസിൽ നിന്നും ആളുകളെ കൊണ്ടുപോയി കേരളത്തിൽ ആഘോഷമാക്കിയ സിപിഎമ്മുകാർ ഇതിന് തലകുനിച്ചു നിന്നു മറുപടി പറയേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എറണാകുളം ജില്ലയിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ ഉള്ള അംഗത്വം രാജി വെച്ച് ആയിരത്തോളം പേർ കോൺഗ്രസിൽ ചേരുന്ന വരവേൽപ്പ് എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു പ്രത്യയ ശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് നാലു പേർ പോയാൽ നാലായിരം പേർ ഇതിലോട്ട് വരും.മനുഷ്യന്റെ ആയുസ്സിനും രാജ്യങ്ങളുടെ ആയുസിലും കയറ്റിറക്കങ്ങൾ ഉണ്ടാകുന്നത് പോലെ ഒരു പ്രസ്ഥാനത്തിന്റെ ആയുസിലും ഉണ്ടാകും. ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ഊർജ്ജ മാണ് കോൺഗ്രസ് എന്നാരും മറക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി തിരിച്ചുവരും അതിശക്തമായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമാനതകളില്ലാത്ത പൈതൃകത്തെയും പാരമ്പര്യത്തെയും കൊടിക്കീഴിലേക്കാണ് ഓരോരുത്തരും കടന്നു വന്നു കൊണ്ടിരിക്കുന്നത്.ഒരു കാലഘട്ടത്തിലും ഇല്ലാത്ത രീതിയിലാണ് പുതിയ തലമുറയിലെ പ്രവർത്തകർ കോൺഗ്രസിലേക്ക് വന്നുചേർന്നു കൊണ്ടിരിക്കുന്നത്.അതേസമയം കേരളത്തിലെ ജനാധിപത്യ ശക്തികളെ മുഴുവൻ ഒരുമിച്ചു നിർത്തിക്കൊണ്ട് ഇടതുപക്ഷത്തിൽ നിന്നും സഹോദരിമാരുടെ മാനം കാക്കാനും അവർക്ക് എതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാനും കോൺഗ്രസിനു കീഴിൽ എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment