കോവിഡ് മരണത്തെ കുറിച്ച് ആക്ഷേപമുള്ളവർ പരാതി നൽകണമെന്ന നിർദേശം ക്രൂരം : വിഡി സതീശന്‍

കൊവിഡ് മരണത്തെ കുറിച്ച് ആക്ഷേപമുള്ളവർ പരാതി നൽകണമെന്ന നിർദേശം ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ്. ഇക്കാര്യത്തില്‍  ഐസിഎംആർ നിർദ്ദേശത്തിന് വിരുദ്ധമായാണ് സർക്കാർ പ്രവർത്തിച്ചത്.  മുഴുവൻ കൊവിഡ് മരണങ്ങളും പുനഃപരിശോദിച്ച് ഐസിഎംആർ  മാർഗ്ഗ നിർദേശങ്ങൾ അനുസരിച്ച് മരണം സ്ഥിരീകരിക്കണം. കൊവിഡ് മരണമാണെന്ന് ഡോക്ടർ നിശ്ചയിച്ചത് വെട്ടി കളയാൻ എന്ത് അവകാശമാണ് തിരുവനന്തപുരത്തെ വിദഗ്ദ സമിതിക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ഔദ്യോഗിക കൊവിഡ് മരണം മറച്ച് വെച്ചത് എന്തിനാണെന്ന്  സർക്കാർ വിശദീകരിക്കണം. കൊവിഡ് മരണം സംബന്ധിച്ച്  നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച അതേ കാര്യങ്ങളാണ് സുപ്രീം കോടതി കേന്ദ്ര -സംസ്ഥാന സർക്കാരുകളോട് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Related posts

Leave a Comment