Connect with us
48 birthday
top banner (1)

Featured

‘ഭീഷണിപ്പെടുത്തിയാണ് വരിക്കാരാക്കുന്നത്’; ദേശാഭിമാനി മഞ്ഞപത്രമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

Avatar

Published

on

കൊച്ചി: തനിക്കെതിരായ വ്യാജവാർത്തകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താന്‍ വിദേശത്ത് പണപ്പിരിവ് നടത്തിയെന്ന ആരോപണത്തില്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിക്കളഞ്ഞതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ സ്പീക്കറോട് അനുമതി തേടി. ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയ സ്പീക്കറും ആവശ്യം തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബെഞ്ചും പിന്നാലെ ഡിവിഷന്‍ ബെഞ്ചും പരാതി തള്ളിക്കളഞ്ഞു. എനിക്കെതിരെ സര്‍ക്കാരിന് ഏത് അന്വേഷണം വേണമെങ്കിലും നടത്താമെന്ന് നിയമസഭയില്‍ പറഞ്ഞതുമാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി ദേശാഭിമാനി എനിക്കെതിരെ വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഞാന്‍ 81 തവണ വിദേശ സന്ദര്‍ശനം നടത്തിയെന്നാണ് ദേശാഭിമാനി പറയുന്നത്. പാസ്‌പോര്‍ട്ട് വേണമെങ്കില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്ന് നിയമസഭയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 81 തവണയോ അതിന്റെ പകുതി തവണയോ ഞാന്‍ വിദേശത്ത് പോയിട്ടില്ല. അങ്ങനെ പോയിട്ടുണ്ടെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാമെന്ന് നിയമസഭയില്‍ പറഞ്ഞതുമാണ്. ദേശാഭിമാനി മഞ്ഞപത്രമായി മാറിയിരിക്കുകയാണ്. അവര്‍ സര്‍ക്കുലേഷന്‍ കൂട്ടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളെ സംബന്ധിച്ച് ഞാന്‍ ചില പഠനങ്ങള്‍ നടത്തുന്ന കാര്യം അറിയാവുന്നതു കൊണ്ടാണ് തനിക്കെതിരെ നിരന്തരമായി ആരോപണം ഉന്നയിക്കുന്നത്.

Advertisement
inner ad

ഏത് ആരോപണത്തിലും അന്വേഷണം നടത്തട്ടെ. സര്‍ക്കാര്‍ അവരുടേതല്ലേ. തന്നെയാണോ പേടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞു.മറ്റ് പത്രങ്ങളുടെ സര്‍ക്കുലേഷന്‍ സ്‌പെഷല്‍ ബ്രാഞ്ചിനെക്കൊണ്ട് ദേശാഭിമാനി അന്വേഷിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് പത്രത്തിന്റെ വരിക്കാരാക്കുന്നത്. പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നതിനായി ഒരു കാലത്തും ചെയ്യാത്ത തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തത് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്ത് വരും. ഞാന്‍ അതിന്റെ പിന്നാലെയാണെന്ന് ബോധ്യമായതോടെയാണ് എനിക്കെതിരെ നിരന്തരം വാര്‍ത്ത നല്‍കിത്തുടങ്ങിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

തെലുങ്കാനയിൽ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Published

on

ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ്പ‌ി ശബരീഷ് പറഞ്ഞു. രണ്ട് എകെ 47 തോക്കുകളും വിവിധ സ്ഫോടക വസ്തുക്കളും ഉൾപ്പെടെ വൻ ആയുധശേഖരം പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
നവംബർ 22-ന് ഛത്തീസ്‌ഗഡിലെ സുക്മ‌ ജില്ലയിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Continue Reading

Delhi

രാജ്യത്ത് വീണ്ടും പാച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വർദ്ധിപ്പിച്ചു

Published

on

ന്യൂഡൽഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 16രൂ​പ 50 പൈ​സ വർദ്ധിപ്പിച്ചു. പു​തി​യ വി​ല ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി. അ​തേ​സ​മ​യം ഗാ​ര്‍​ഹി​ക പാ​ച​ക വാ​ത​ക വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. തു​ട​ര്‍​ച്ചാ​യ അ​ഞ്ചാം മാ​സ​മാ​ണ് വി​ല വർദ്ധിപ്പി​ക്കു​ന്ന​ത്. അ​ഞ്ച് മാ​സ​ത്തി​നി​ടെ കൂ​ട്ടി​യ​ത് 173. 5 രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

വി​ല കൂ​ട്ടി​യ​തോ​ടെ, 19 കി​ലോ​ഗ്രാം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ വി​ല സം​സ്ഥാ​ന​ത്ത് 1827 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ വി​ല 1818 രൂ​പ​യാ​ണ്. കോ​ല്‍​ക്ക​ത്ത​യി​ല്‍ 1927 രൂ​പ​യും മും​ബൈ​യി​ല്‍ 1771 രൂ​പ​യും ചെ​ന്നൈ​യി​ല്‍ 1980.50 രൂ​പ​യു​മാ​ണ് വി​ല.

Advertisement
inner ad
Continue Reading

chennai

ഫിൻജാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമ‍ർദ്ദമായി; തമിഴ്നാട്ടിലെ 6 ജില്ലകളിലും പോണ്ടിച്ചേരിയിലും റെഡ് അലർട്ട്

Published

on

ചെന്നൈ: ഫിൻജാല്‍ ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഇപ്പോള്‍ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറി.ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയില്‍ പ്രവേശിച്ച ഫിൻജാല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.

ചെന്നൈയില്‍ മഴക്കെടുതിയില്‍ 3 പേർ മരിച്ചതായാണ് വിവരം. കാലാവസ്ഥാ പ്രതിസന്ധിയെ തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെ ഒരു മണിയോടെ തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്. ചെങ്കല്‍പെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലർട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

Advertisement
inner ad
Continue Reading

Featured