കെ റെയിൽ പദ്ധതി കേരളത്തെ നന്ദിഗ്രാമാക്കാൻ പോവുന്ന വിഷയം: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

കേരളത്തെ നന്ദിഗ്രാമാക്കാൻ പോകുന്ന വിഷയമാണ് കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കുണ്ടറയിൽ കെ റെയിലിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിന് എവിടെ നിന്നാണ് സർക്കാർ പണം കണ്ടെത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണെന്ന് സർക്കാർ പറയണം. എത്ര യാത്രക്കാരെ ഉൾക്കൊള്ളാനാവും? കാസർകോടും തിരുവനന്തപുരത്തും എന്ത് വ്യാപാരമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

Related posts

Leave a Comment