അഞ്ച് പാർട്ടിയിലേക്ക് പോയ ഗവർണറുടെ ഉപദേശം തനിക്ക് വേണ്ട: വി.ഡി സതീശൻ

ഗവർണറുടെ വിമർശനത്തിനെതിരെ മറുപടിയുമായ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവർണർ സർക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയായിരുന്നു. താൻ കോൺഗ്രസ്സുകാരൻ ആണെന്നും അഞ്ച് പാർട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും അദ്ദേഹം വിമർശനത്തിന് മറുപടിയായി പറഞ്ഞു. കേരളത്തിൽ ബിജെപി നേതാക്കളുടെ ആവശ്യം ഇല്ലാതായി.അവരുടെ പണി ഗവർണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.

Related posts

Leave a Comment