Connect with us
48 birthday
top banner (1)

Kerala

ക്രിസ്ത്യന്‍ പള്ളികള്‍ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ അവകാശവാദം ഹീനമാണെന്ന് വി ഡി സതീശന്‍

Avatar

Published

on

മലപ്പുറം: വര്‍ഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ടുകിട്ടാന്‍ ബി.ജെ.പി ഹീനമായ തന്ത്രം പ്രയോഗിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ക്രിസ്ത്യന്‍ പള്ളികള്‍ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ അവകാശവാദം ഹീനമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘പള്ളികള്‍ തേടി അവ പൊളിച്ച് മറ്റൊരു ചരിത്രമുണ്ടെന്ന് അവകാശപ്പെടുകയാണ് ബി.ജെ.പി. കേരളത്തിലും ഇത് തുടങ്ങിയിട്ടുണ്ട്. തൃശൂരില്‍ ക്രിസ്ത്യന്‍ പള്ളികള്‍ പഴയ അമ്പലങ്ങളായിരുന്നു എന്നവകാശപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ക്രൂരമായ, ഹീനമായ നീക്കമാണ്’ -അദ്ദേഹം പറഞ്ഞു.

Advertisement
inner ad

മതേതര രാജ്യത്തെ മതരാജ്യമാക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു. ‘ഇത്രയും വലിയ മതേതരത്വമുള്ള രാജ്യത്തെ തകര്‍ത്ത് മതാധിഷ്ടിത രാജ്യമാക്കാന്‍ ഒരു പ്രധാനമന്ത്രി ശ്രമിക്കുന്നു എന്നു പറഞ്ഞാല്‍ ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് മാധ്യമങ്ങളൊക്കെ വളരെ ശ്രദ്ധയോടെ ജനമനസ്സുകളില്‍ എത്തിക്കേണ്ട കാര്യമാണിത്. ലോകം മുഴുവന്‍ അമ്പലമുണ്ടാക്കാന്‍ നടക്കുകയാണ് മോദി. പ്രധാനമന്ത്രി ഏത് മതേതരത്വത്തിന്റെ കാവല്‍ഭടനാണ്’ -അദ്ദേഹം ചോദിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

കണ്ണൂര്‍ ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Published

on

കണ്ണൂര്‍: ആലക്കോട് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. മേലോരംതട്ടിലെ കൊളോക്കുന്നേല്‍ സാജുവിന്റെ മകള്‍ മരീറ്റ ആണ് മരിച്ചത്. ആലക്കോട് നിര്‍മല സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്.

കുറച്ചു ദിവസമായി പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ സ്‌കൂളില്‍ അയച്ചിരുന്നു. സ്‌കൂളില്‍ നിന്നും തിരിച്ചുവന്ന കുട്ടി ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു

Advertisement
inner ad
Continue Reading

Ernakulam

‘നടന്‍ ദിലീപ് നിരപരാധി’ എന്ന വിവാദ പരാമര്‍ശം; അതിജീവിതയുടെ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കും

Published

on

കൊച്ചി: ആക്രമിക്കപ്പെട്ട അതിജീവിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആര്‍ ശ്രീലേഖ ഇന്ന് മറുപടി നല്‍കിയേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരായ കേസ് പരിഗണിക്കുന്നത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ആര്‍ ശ്രീലേഖയുടെ വിവാദ പരാമര്‍ശത്തിലാണ് കോടതിയലക്ഷ്യ ഹര്‍ജി.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതി ദിലീപും കോടതിയലക്ഷ്യ കേസില്‍ എതിര്‍ കക്ഷിയാണ്. പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ദിലീപിന് അനുകൂലമായി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദമായിരുന്നു.

Advertisement
inner ad

കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ശ്രീലേഖ ആരോപിച്ചത്. അതിനുശേഷം ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

Advertisement
inner ad
Continue Reading

Kerala

ന​ഴ്‌സിം​ഗ് കോ​ള​ജി​ലെ റാ​ഗിംഗ് പ​രാ​തി​യി​ല്‍ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍

Published

on

കോട്ടയം: കോ​ട്ട​യത്തെ ന​ഴ്‌സിം​ഗ് കോ​ള​ജി​ലെ റാ​ഗിംഗ് പ​രാ​തി​യി​ല്‍ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ള്‍ അ​റ​സ്റ്റി​ല്‍. ഗാ​ന്ധി​ന​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് നഴ്‌സിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ‌​ഥി​ക​ളാ​യ വി​വേ​ക്, രാ​ഹു​ൽ രാ​ജ്, ജീ​വ, സാ​മു​വ​ൽ ജോ​ൺ, റി​ജി​ൽ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ബുധനാഴ്ച പു​ല​ര്‍​ച്ചെ ഹോ​സ്റ്റ​ലി​ല്‍ നി​ന്നാ​ണ് ഇ​വ​രെ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്രി​ന്‍​സി​പ്പ​ലി​ന്‍റെ​യും പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​റ​സ്റ്റ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. റാ​ഗിം​ഗ് വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​വ​ർ​ക്കെ​തി​ര് ന​ട​പ​ടി എ​ടു​ത്ത​ത്.

ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നു മാ​സ​ത്തോ​ളം റാ​ഗ് ചെ​യ്തെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ ഡം​ബ​ൽ തൂ​ക്കി​യി​ട്ട് ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും കോ​മ്പ​സ് അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ, മു​റി​വി​ൽ ലോ​ഷ​ൻ തേ​ക്കു​ക​യും ചെ​യ്തു. ഇ​ത് കൂ​ടാ​തെ മു​ഖ​ത്തും ത​ല​യി​ലും വാ​യി​ലും അ​ട​ക്കം ക്രീം ​തേ​ച്ച​താ​യും പ​രാ​തി​യു​ണ്ട്. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ടി. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Advertisement
inner ad
Continue Reading

Featured