സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്ന് വിഡി സതീശന്‍

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ഞെട്ടിക്കുന്നതാണെന്നും സ്ത്രീ സുരക്ഷയിൽ സർക്കാർ വീണ്ടും പരാജയമെന്നു തെളിഞ്ഞതായും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അടുത്തിടെയായി കൂടിവരുന്നത് ഗൗരവമായി കാണാൻ സർക്കാർ തയാറാകണം. നമ്മുടെ പെൺമക്കൾക്കും അമ്മമാർക്കും സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്നു പറയുന്നതല്ലാതെ പ്രായോഗിക തലത്തിൽ അതു നടപ്പാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. കേസിൽ കുറ്റക്കാർക്കു മാതൃകാപരമായ ശിക്ഷ ലഭ്യമാക്കാൻ പഴുതടച്ച അന്വേഷണം നടത്തി അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment