Connect with us
inner ad

Kerala

മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവര്‍ ക്രിമിനലുകളെന്ന് വി ഡി സതീശന്‍

Avatar

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാത്ത ക്രിമിനലുകളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്ന ഗണ്‍മാന്‍മാരാണ് ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു നേതാക്കളെ ക്രൂരമായി മര്‍ദിച്ചത്. ഇത് സംബന്ധിച്ചാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മര്‍ദിക്കാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത് മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിനു ശേഷം ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ള കരിങ്കൊടി കാട്ടിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ആക്രമിച്ചതെന്നും നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.

പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതി ഉത്തരവിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. എന്നിട്ടും ഗണ്‍മാന്‍മാര്‍ സ്റ്റേഷനില്‍ ഹാജരായില്ല. മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാത്ത ക്രിമിനലുകളായി നടക്കുകയാണ്. സമീപകാലത്ത് നടന്ന സംഭവം അല്ലെന്നു പറഞ്ഞാണ് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചത്. സംഭവം ഇപ്പോഴും നില്‍ക്കുകയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കോടതിയെയും നിയമത്തെയും പൊലീസിനെയും അനുസരിക്കുന്നില്ലെന്നതാണ് പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഹാജരാകാന്‍ സൗകര്യമില്ലെന്നു പറയുന്നത് അന്യായമാണ്. ഇങ്ങനെയെങ്കില്‍ കേരളത്തില്‍ നീതിന്യായ വ്യവസ്ഥ എങ്ങനെയാണ് നടപ്പാക്കുന്നത്. ഇത് എങ്ങനെയാണ് സമീപകാല സംഭവമല്ലാതാകുന്നത്.

നവകേരള സദസുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. കല്യാശേരിയില്‍ ചെടിച്ചട്ടിയും കമ്പിവടിയും ഹെല്‍മറ്റും കൊണ്ട് ക്രൂരമായാണ് ഞങ്ങളുടെ കുട്ടികളെ ആക്രമിച്ചത്. പൊലീസ് വധശ്രമത്തിന് എഫ്.ഐ.ആര്‍ ഇട്ട സംഭവത്തിലാണ് രക്ഷാപ്രവര്‍ത്തനവും മാതൃകാപ്രവര്‍ത്തനവുമാണെന്നും ഇനിയും തുടരണമെന്നും പറഞ്ഞ് മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം നല്‍കിയത്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസെടുക്കേണ്ടിയിരുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരളത്തിലാകെ നടന്ന അക്രമസംഭവങ്ങളുടെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയാണ്. പെണ്‍കുട്ടികളെ ആക്രമിക്കുകയും മുടിയില്‍ ചവിട്ടിപ്പിടിക്കുകയും ചെയ്ത സംഭവങ്ങള്‍ ഉള്‍പ്പെടെ ഞങ്ങളുടെ കുട്ടികളെ മര്‍ദ്ദിച്ച ഗണ്‍മാന്‍മാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ എല്ലാത്തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. ഫ്ളോറിഡയില്‍ കറുത്തവര്‍ഗക്കാരനെ കൊലപ്പെടുത്തിയത് പോലെ കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെപ്യൂട്ടി കമീഷണര്‍ ഉള്‍പ്പെടെയുള്ള ഒരാളെയും വെറുതെ വിടില്ല. ക്രിമിനല്‍ പ്രവര്‍ത്തി ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമപരമായ നടപടികളുമായി പിന്നാലെയുണ്ടാകും. സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞപ്പോള്‍ ഗണ്‍മാന്‍മാര്‍ പോയി പണിനോക്കാന്‍ പറഞ്ഞ് പൊലീസിനെ പുച്ഛിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസൻസ് ബാധകമല്ലെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെ.എസ്.യു. സ്കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നത് ബിസിനസിൻ്റെ ഭാഗമായല്ല, മറിച്ച് നിയമപരമായി കൂട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമില്ലെന്ന പൊതുവിദ്യാഭ്യാസ അണ്ടർ സെക്രട്ടറിയുടെ വിവാദ ഉത്തരവ് ഇറങ്ങുമ്പോഴും കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് പാലിക്കപ്പെടേണ്ടുന്ന മിനിമം സുരക്ഷ മാനദണ്ഡങ്ങൾ പോലും ഇറക്കാൻ സാധിക്കാത്തത് വിദ്യാർത്ഥി സമൂഹത്തോടുള്ള സർക്കാരിൻ്റെ അവഗണനയും വ്യക്തത ഇല്ലായ്മയുടെയും ഭാഗമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കുട്ടികളുടെ ആരോഗ്യം വെച്ചു പന്താടാൻ സർക്കാരിനെ അനുവദിക്കില്ല,വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അറിവോടെയാണ് ഈ ഉത്തരവ്. നിത്യവൃത്തിക്ക് വേണ്ടി പൊതിച്ചോറ് വിൽക്കുന്നവരെ പോലും ഭക്ഷ്യസുരക്ഷ വകുപ്പ് നിരന്തരം വേട്ടയാടുമ്പോഴാണ് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് ലൈസൻസ് വേണ്ടെന്ന സർക്കാരിൻ്റെ വിചിത്ര ഉത്തരവ് പുറത്തു വരുന്നത്. കുട്ടികളുടെ സുരക്ഷക്ക് പുല്ലുവില കൽപ്പിക്കുന്ന ഉത്തരവ് പിൻവലിച്ചില്ലങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ടന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. പാവപ്പെട്ട കുട്ടികളാണ് സർക്കാർ സ്കൂളിൽ പഠിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതും. അവരും ഈ നാടിൻ്റെ പ്രതീക്ഷയാണ്. അവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതായുണ്ട്. വിഷയത്തിൽ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

Continue Reading

Choonduviral

തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കുന്ന റോഡ്‌ഷോ നാളെ ആലപ്പുഴ മണ്ഡലത്തില്‍

Published

on

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി നാളെ ആലപ്പുഴ മണ്ഡലത്തില്‍. വൈകിട്ട് 4 മണിക്ക് കായംകുളത്ത് നിന്ന് ആരംഭിച്ച് 5 ന് കരുനാഗപ്പള്ളിയില്‍ സമാപിക്കുന്ന റോഡ്‌ഷോയിൽ കെ സി വേണുഗോപാലിനൊടൊപ്പം അദ്ദേഹവും പങ്കെടുക്കും.തുറന്ന വാഹനത്തില്‍ ഇരു നേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി ദേശീയ നേതാക്കള്‍ വരും ദിവസങ്ങളില്‍ കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആലപ്പുഴയിൽ എത്തും.

Continue Reading

Featured

ദേശീയ പതാക പ്രചരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനം;
മോദിക്കെതിരെ തെര. കമ്മീഷൻ സ്വമേധയാ കേസ് എടുക്കണം

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും രമേശ് ചെന്നിത്തല. സ്ഥാനാർത്ഥികൾക്കെതിരെ സൈബറിടങ്ങളിൽ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിനോട് ഒരുകാലത്തും കോൺഗ്രസിന് യോജിപ്പില്ല. യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് നേരെ എത്രമാത്രം സൈബർ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്. ആർക്കെതിരെയും അങ്ങനെ ഉണ്ടാകാൻ പാടില്ലാത്തതാണ്. വ്യക്തിഹത്യയുടെ പേര് പറഞ്ഞ് സിംപതി നേടാനുള്ള ശ്രമങ്ങളാണോ ചിലയിടങ്ങളിൽ ഇപ്പോൾ നടക്കുന്നതെന്ന് സംശയമുണ്ട്. ക്രൈസ്തവ- മുസ്ലിം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ബിജെപി പല പ്രചരണങ്ങളും നടത്തുന്നുണ്ടെന്നും ആ കെണിയിൽ അവർ വീഴില്ലെന്നും ചെന്നിത്തല പറഞ്ഞു. എത്ര പണം വാരിയെറിഞ്ഞാലും ഭരണസ്വാധീനം ഉപയോഗിച്ചാലും കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ല. നരേന്ദ്രമോദി ഇടയ്ക്കിടെ കേരളത്തിൽ വരുന്നത്  കോൺഗ്രസിന് ഗുണം ചെയ്യുകയേയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

Featured