Connect with us
,KIJU

Featured

എഐ ക്യാമറയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് വി ഡി സതീശൻ

Avatar

Published

on

കൊച്ചി: എഐ ക്യാമറ പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. ട്രോയ്സ് പ്രൊപ്പോസൽ നൽകിയിരുന്നു. സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവർ നൽകിയിരുന്ന പ്രൊപ്പോസൽ.കാമറയ്ക്ക് ഈ വിലയില്ല. ലേറ്റസ്റ്റ്ടെക്നോളജി ഇതിൽ കുറച്ച് കിട്ടും.57 കോടി എന്നത് 45കോടി ക്ക് തീർക്കാവുന്നതാണ്.അതാണ് 151 കോടയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം.

പ്രസാഡിയ കമ്പനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ല.കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്.പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തിൽ വിശദീകരിച്ചത്. കൺസോർഷ്യത്തിൽനിന്ന് പിൻമാറിയ കമ്പനികൾ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കട്ടെ.വ്യവസായമന്ത്രി മറുപടി പറയട്ടെ. അൽഹിന്ദ് കമ്പനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അർത്ഥം.പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്.തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad

കെ ഫോണില്‍ ആദ്യ ടെന്‍ഡര്‍ നേടിയതും എം.എസ്.പി ടെന്‍ഡര്‍ നേടിയതുമൊക്കെ അഴിമതി ക്യാമറ ഇടപാടിന് പിന്നിലുള്ള കറക്ക് കമ്പനികള്‍ തന്നെയാണ്. ഇതിന് പുറമെ ഐ.എസ്.പി ( Internet Service Provider), ഹാര്‍ഡ്വേയര്‍, സോഫ്ട്‌വെയര്‍ എന്നിവ ലഭ്യമാക്കാന്‍ 2023 ജനുവരിയില്‍ കെ ഫോണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു. എം.എസ്.പി കരാറില്‍ പങ്കെടുക്കുന്നതിനാല്‍ എസ്.ആര്‍.ഐ.ടി അവര്‍ക്ക് പകരമായി കണ്‍സോര്‍ഷ്യത്തിലെ മറ്റൊരു പാര്‍ട്ണറായ റയില്‍ടെല്ലിനെ പങ്കെടുപ്പിച്ചു. എ.ഐ ക്യാമറ തട്ടിപ്പില്‍ കാര്‍ട്ടല്‍ ഉണ്ടാക്കാന്‍ സഹായിച്ച അക്ഷരയും ഈ കരാറില്‍ പങ്കെടുത്തു. എന്നാല്‍ സാങ്കേതിക മികവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ സിറ്റ്‌സ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഇളവുകള്‍ നല്‍കാമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകളെ തുടര്‍ന്നാണ് സിറ്റ്‌സയ്ക്ക് കരാര്‍ ലഭിച്ചത്. എന്നാല്‍ റെയില്‍റ്റെലും അക്ഷരയും ഈ ടെന്‍ഡര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ഫോണിന് കത്തു നല്‍കി. കരാര്‍ നിയമപരമാണെന്ന കെ ഫോണിന്റെ നിലപാടെടുത്തെങ്കിലും 2023 ഏപ്രില്‍ മൂന്നിന് ഐ.ടി സെക്രട്ടറി ഇടപെട്ട് സിറ്റ്‌സയുടെ കരാര്‍ റദ്ദാക്കി. കറക്ക് കമ്പനികള്‍ മാത്രം കെ ഫോണ്‍ നടപ്പാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കറക്ക് കമ്പനികളുടെ സംഘം പ്രവര്‍ത്തിക്കുന്നത്.

കോടതിയെ സമീപിക്കാന്‍ രാജീവിന്റെ ഉപദേശം വേണ്ട. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കൊള്ളയായതിനാല്‍ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കണം. മുഖ്യമന്ത്രി മറുപടി പറയണമെന്നത് പീടികയില്‍ പോയി പറഞ്ഞാല്‍ മതിയെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. അതിന് മറുപടി നല്‍കേണ്ട ആവശ്യമില്ല. ഇതില്‍ എ.കെ ബാലന് എന്ത് കാര്യം? ഗസ്റ്റ് ഹൗസ് വാടകയ്‌ക്കെടുത്ത കാര്യമൊന്നും പ്രതിപക്ഷം പറഞ്ഞിട്ടില്ല. അതൊക്കെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഒരു അന്വേഷണം നടന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷം തയാറാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് പിടികയില്‍ പോയി പറഞ്ഞാല്‍ മതിയെന്നാണ് സി.പി.എം പറയുന്നതെങ്കില്‍ ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം. മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

Advertisement
inner ad

സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണമാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏത് അന്വേഷണ ഏജന്‍സി വേണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിക്കട്ടെ. വിജിലന്‍സ് അന്വേഷിച്ചാല്‍ ലൈഫ് മിഷന്‍ കേസ് പോലെയാകും. വിജിലന്‍സ് ഇഷ്ടക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ലോകായുക്തയില്‍ പോകണമെന്ന് ദേശാഭിമാനി പോലും പറയില്ല. അഴിമതി നിരോധന സംവിധാനങ്ങളൊക്കെ സര്‍ക്കാര്‍ ഇല്ലാതാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ ഇനിയും പുറത്ത് വരാനുണ്ട്.

മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്രയ്ക്ക് അനുമതി നിഷേധിച്ചെന്ന വാര്‍ത്തയില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു പ്രതികരണവുമില്ലേ? എന്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തത്? മോദി ചെയ്തത് കൊണ്ട് മുഖ്യമന്ത്രി അതിനെതിരെ ഒരു പരാതിയുമില്ല. കേന്ദ്ര സര്‍ക്കാരിനെ ഭയന്നിട്ടാണോ ഒന്നും പറയാത്തത്. അനുമതി നല്‍കാത്തതിന് കാരണം എന്തെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണങ്ങള്‍ എന്താണെന്ന് പുറത്ത് വിടാന്‍ സര്‍ക്കാരുകള്‍ തയാറാകണം.

Advertisement
inner ad

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ രാജ്യത്ത് പത്ത് ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് മണിപ്പൂരിലെ പ്രശ്‌നങ്ങള്‍. അവിടെയും ക്രൈസ്തവരും അവരുടെ ദേവാലയങ്ങളുമാണ് ആക്രമിക്കപ്പെടുന്നത്. മൂന്ന് വര്‍ഷത്തിനിടെ രണ്ടായിരത്തിലധികം ക്രൈസ്തവ ആരാധാനാലയങ്ങളാണ് രാജ്യത്ത് ആക്രമിക്കപ്പെട്ടത്. മതപരിവര്‍ത്തനം നടത്തുന്നുവെന്ന് പറഞ്ഞാണ് സംഘപരിവാര്‍ സംഘടനകള്‍ ക്രൈസ്തവരെ ആക്രമിക്കുന്നത്. അങ്ങനെയുള്ള ബി.ജെ.പി നേതാക്കളാണ് കേരളത്തില്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ ക്രൈസ്തവര്‍ക്ക് പിന്നാലെ നടക്കുന്നത്-അദ്ദേഹം പറഞ്ഞു

Advertisement
inner ad

Featured

വോട്ടെണ്ണൽ തുടങ്ങി, മൂന്നിടത്തും കോൺ​ഗ്രസ് ലീഡ്
രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം

Published

on

ന്യൂഡൽഹി: കോൺഗ്രസ് വലിയ പ്രതീക്ഷ വെക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. ഇതു പൂർത്തിയായപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മുന്നേറ്റം തുടങ്ങി. രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം. ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള ‘സെമി ഫൈനലാണ്’. ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസും ബിജെപിയും സെമി ഫൈനലിന് നോക്കിക്കാണുന്നത്.

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഭരണത്തുടർച്ച കിട്ടുമെന്ന് കോൺഗ്രസും, തിരികെ വരുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.

Advertisement
inner ad
Continue Reading

Featured

നാലിടത്തും കോൺ​ഗ്രസ് മുന്നിൽ

Published

on

റായ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മുന്നേറ്റം. ഛത്തി​സ്​ഗഡിൽ കോൺ​ഗ്രസ് മുന്നേറ്റം തുടങ്ങി. 15 മിനിറ്റ് പിന്നിടുമ്പോൾ ഛത്തി​സ് ​ഗഡിൽ കോൺ​ഗ്രസ് വ്യക്തമായ ലീഡ് നേടി. തെലുങ്കാനയിലും കോൺ​ഗ്രസ് വ്യക്തമായ മുന്നേറ്റം തുടങ്ങി. ഛത്തിസ്​ഗഡിലെ 90 അം​ഗ നിയസഭയിൽ 24 സീറ്റുകളിൽ പാർട്ടി നിലവിൽ ലീഡ് നേടി. രാജസ്ഥാനിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ബിജെപി നേരിയ ലീഡ് ഉണ്ടായെങ്കിലും മറ്റു പാർട്ടികളുടെ പിന്തുണയിൽ കോൺ​ഗ്രസ് മന്ത്രിസഭ ഉണ്ടാക്കാനുള്ള സാധ്യതയാണു തെളിയുന്നത്. മധ്യപ്രദേശിൽ കോൺ​​ഗ്രസിൽ 48 സീറ്റുകളിൽ മുന്നിലാണ്. ഇവിടെ ബിജെപിക്കും 43 സീറ്റിൽ ലീഡ് നേടി.

Continue Reading

Featured

വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുറന്നു, ഉദ്യോ​ഗസ്ഥരും കൗണ്ടിം​ഗ് ഏജന്റുമാരും അകത്ത്

Published

on

ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളെല്ലാം തുറന്നു. ഉദ്യോ​ഗസ്ഥരും അം​ഗീകൃത കൗണ്ടിം​ഗ് ഏജന്റുമാരും ഉള്ളിൽ പ്രവേശിച്ചു. സട്രോം​ഗ് റൂമിന്റെ പരിശോധനകളാണു നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ മാസങ്ങൾ നീണ്ട കൊടിയ പ്രചാരണങ്ങൾക്കാണ് ഇന്ന് അവസാനമാകുന്നത്. ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് തന്നെ ആരംഭിക്കും. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടിയായ ബിആർഎസ് ഒരു സുപ്രധാന പങ്കുവഹിക്കുമ്പോൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനലായാണ് ഈ ഫലങ്ങളെ വിലയിരുത്തുന്നത്. കോൺഗ്രസ്, ബിജെപി, ബിആർഎസ് എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ നാല് സംസ്ഥാനങ്ങളിലെയും 638 നിയമസഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്.
ഛത്തീസ്ഗഡ്

Advertisement
inner ad

ഛത്തീസ്ഗഡിൽ, 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് അധികാരത്തിലെത്താൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ കോൺഗ്രസ് പോരാടുകയാണ്. 2003 മുതൽ 2018 വരെ രമൺ സിങ്ങിന്റെ കീഴിൽ ബിജെപി സംസ്ഥാനം ഭരിച്ചു. മിക്ക എക്സിറ്റ് പോളുകളും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.

കോൺഗ്രസ് 40-50 സീറ്റുകൾ നേടിയേക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ. ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രകാരം ഛത്തീസ്ഗഡിൽ കോൺഗ്രസ് 40-50 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ബിജെപി 36-46 സീറ്റുകൾ നേടുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ അധികാരത്തിൽ വരുമെന്നാണ് ന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സർവേ വെളിപ്പെടുത്തുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന് 31 ശതമാനം വോട്ടർമാർ കോൺഗ്രസിന്റെ ഭൂപേഷ് ബാഗേലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

Advertisement
inner ad
Continue Reading

Featured