Connect with us
48 birthday
top banner (1)

Kerala

സമസ്ത മേഖലയിലും സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുന്നു; വി.ഡി.സതീശന്‍

Avatar

Published

on

Advertisement
inner ad

തിരുവനന്തപുരം: കേരളത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ സമസ്ത മേഖലയിലും അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ സത്യാഗഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗമാകെ മലീമസമാക്കിയിരിക്കുന്നു. എല്ലായിടത്തും വ്യാജന്മാരുടെ വിളയാട്ടമാണ്. ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന തട്ടിപ്പുകള്‍ വര്‍ദ്ധിക്കുകയാണ്. യൂണിവേഴ്സിറ്റികളുടെ വ്യാജ സര്‍ട്ടിഫിട്ടറ്റുകള്‍ പൊതു വിപണിയില്‍ ലഭ്യമാകുന്ന അവസ്ഥയാണ്. ഒരേ സമയം പല കോഴ്സുകള്‍ പഠിച്ചു എന്നു കാണിച്ച് സമ്പാദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉയര്‍ന്ന ജോലി ലഭിക്കാന്‍ ഉപയോഗിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്.
വികസന പദ്ധതികള്‍ എന്ന് കൊട്ടിഘോഷിച്ച് കൊണ്ടു വരുന്ന പദ്ധതികള്‍ അഴിമതിയുടെ വിളനിലമായി മാറി. എ.ഐ ക്യാമറ പദ്ധതി സ്വകാര്യ ഏജന്‍സികള്‍ക്ക് കൊള്ള നടത്താനുള്ള അവസരമൊരുക്കി. യോഗ്യതയില്ലാത്ത കമ്പനികളെ പിന്‍വാതില്‍ വഴി സബ് കോണ്‍ട്രാക്റ്റ് നല്‍കാന്‍ കെല്‍ട്രോണിനെ മറയാക്കി. കെ. ഫോണിനായി ഗുണനിലവാരം കുറഞ്ഞ ചൈനീസ് കേബിള്‍ ഉപയോഗിച്ചത് സര്‍ക്കാരിന് വന്‍ നഷ്ടമാണുണ്ടാക്കിയത്.
ഒന്നിനുപുറകെ ഒന്നൊന്നായി അഴിമതികള്‍ പുറത്തു വരുമ്പോഴും സര്‍ക്കാര്‍ നിസംഗമായ മൗനത്തിലാണ്. ഇത് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ കൗമാരക്കാരെപ്പോലും ലഹരി മാഫിയ വലയിലാക്കുകയാണ്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വില്പ്പന തടയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല.
അക്രമികളുടേയും കൊലപാതകികളുടേയും നാടാക്കി കേരളത്തെ മാറ്റുകയാണ്. ലഹരി ഉപയോഗിച്ചതിനു ശേഷമുള്ള അക്രമങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ്. ഇതിനെതിരെ നടപടി എടുക്കേണ്ട സര്‍ക്കാര്‍ അക്രമികള്‍ക്ക് രാഷ്ട്രീയ തണല്‍ നല്‍കുന്നു.
കേരളത്തിലിന്ന് അതിരൂക്ഷമായ വിലക്കയറ്റമാണ്. പച്ചക്കറിയുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിക്കുകയാണ്. വിപണിയില്‍ ഇടപെട്ട് പൊതുജനങ്ങളെ സഹായിക്കാന്‍ പുത്തന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ചൂഷണത്തിന് വഴിയൊരുക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്. വിലക്കയറ്റത്തെ ചെറുക്കാന്‍ നല്‍കേണ്ട ക്ഷാമബത്ത ആറു ഗഡുക്കളിലായി 19% കുടിശ്ശികയാണ്. 2021 ജനുവരി മുതല്‍ മൂന്നു വര്‍ഷത്തെ ക്ഷാമബത്തയാണ് ലഭിക്കാനുള്ളത്. ലീവ് സറണ്ടര്‍ പണമായി ലഭിച്ചിട്ട് 4 വര്‍ഷമായി. ഈ വര്‍ഷത്തെ സറണ്ടര്‍ പി.എഫില്‍ ലയിപ്പിക്കാമെന്ന് ഉത്തരവിട്ടെങ്കിലും 2027ല്‍ മാത്രമേ ലഭിക്കുകയുള്ളുവെന്ന വ്യവസ്ഥ വച്ചതോടെ അതും അപ്രസക്തമായി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

2019 ലെ ശമ്പള പരിഷ്ക്കരണത്തിന്‍റെ കുടിശ്ശിക ഇനിയും ലഭ്യമാക്കിയിട്ടില്ല.  പെന്‍ഷന്‍കാര്‍ക്കുള്ള ശമ്പള പരിഷ്ക്കരണ കുടിശ്ശികയും വിതരണം ചെയ്തിട്ടില്ല.  
സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായി കൊണ്ടുവന്ന മെഡിസെപ്പില്‍ ആവശ്യത്തിന് ആശുപത്രികളോ ചികിത്സാ സൗകര്യമോ  ലഭ്യമല്ലാത്ത അവസ്ഥയാണ്.  സര്‍ക്കാര്‍ വിഹിതം നല്‍കാത്തത്  ജീവനക്കാര്‍ക്ക് വലിയ ബാധ്യതയായിരിക്കും സൃഷ്ടിക്കുക.  
എല്ലാ മേഖലയിലും രാഷ്ട്രീയവല്‍ക്കരണം നടത്തി  അഴിമതിയ്ക്ക് കളമൊരുക്കുകയാണ്.   ജനങ്ങളോട് പ്രതിബദ്ധത ഇല്ലാത്ത ഭരണകൂടമാണ്  കേരളത്തിലേത്.  നികുതിയായും സെസ് ആയും പൊതു സമൂഹത്തിനു മേല്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്.  വൈദ്യുതി ചാര്‍ജ്ജും വെള്ളക്കരവുമൊക്കെ  കൂട്ടിക്കൂട്ടി ജീവിതം ദു:സ്സഹമാക്കിയിരിക്കുകയാണ്.  
പൊതു സമൂഹത്തിന്‍റെ   പരിഛേദമായ  സര്‍ക്കാര്‍ ജീവനക്കാരേയും അധ്യാപകരേയും  വിശ്വാസത്തിലെടുക്കാന്‍  സര്‍ക്കാര്‍ തയ്യാറാകുന്നില്ല.   ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ മറവില്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയാണ്.   കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്‍റെ ചുവടു പിടിച്ച്  കേരളത്തിലെ പാഠ പുസ്തകങ്ങളിലും ചരിത്ര നിരാസത്തിന്  ശ്രമിക്കുകയാണ്.  അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. 

പി.എസ്.സി യെ നോക്കുകുത്തിയാക്കി സമാന്തര റിക്രൂട്ട്മെന്‍റ് ബോര്‍ഡുകള്‍ രൂപീകരിച്ച് മൂന്നു ലക്ഷത്തോളം നിയമനങ്ങളാണ് പിന്‍വാതില്‍ വഴി നടത്തിയത്. ഇത് നഗ്നമായ അധികാര ദുര്‍വിനിയോഗമാണ്.
യൂണിവേഴ്സിറ്റികള്‍ക്ക് മതിയായ ഗാന്‍റ് അനുവദിക്കാതെ അവയെ ശ്വാസം മുട്ടിക്കുകയാണ്. ഖാദി ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കാതെ അനന്തമായി നീളുകയാണ്.
സര്‍ക്കാര്‍ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയക്കു പോലും പണം അനുവദിക്കാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഉച്ചഭക്ഷണത്തിന്‍റെ ചെലവ് പ്രഥമ അദ്ധ്യാപകരുടെ തലയില്‍ കെട്ടി വയ്ക്കുന്നത് അപഹാസ്യമാണ്. ക്ഷേമ പെന്‍ഷനുകള്‍ പോലും സമയബന്ധിതമായി നല്‍കാന്‍ കഴിയാത്തവര്‍ ലോകം ചുറ്റി ധൂര്‍ത്ത് നടത്തുന്നത് പരിഹാസ്യമാണ്.
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടുന്ന സിവില്‍ സര്‍വ്വീസ് മേഖല ഈ നാടിന്‍റെ നട്ടെല്ലാണ്. പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയേ മതിയാകൂ. കാലാകാലങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കാനാവില്ല. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ അഴിമതി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ അബ്ദുല്‍ മജീദ്, സുബ്രമണ്യന്‍, എം.എസ്. ഇര്‍ഷാദ്, കെ. അരുണ്‍കുമാര്‍, അനില്‍ എം. ജോര്‍ജ്ജ്, എ.എം. ജാഫര്‍ഖാന്‍, പി.കെ. അരവിന്ദന്‍, ഒ.റ്റി. പ്രകാശ്, രമേശ് എം. തമ്പി, അനില്‍കുമാര്‍, വി.എം. ഷൈന്‍, മനോജ്, സന്തോഷ്, അരുണ്‍കുമാര്‍, നൈറ്റോ. ജേക്കബ്സണ്‍, ബി. രാജീവ് എന്നിവര്‍ സംസാരിച്ചു.

Advertisement
inner ad

Kerala

നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്നു പ്രതികള്‍ക്ക് ജാമ്യം

Published

on

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്.

അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.

Advertisement
inner ad

അപകടം അന്വേഷിക്കാന്‍ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഉത്സവത്തിന് പടക്കം പൊട്ടിക്കുന്നതിന് പൊലീസിന്റെയോ കലക്ടറുടെയോ അനുമതി വാങ്ങിയിരുന്നില്ല. ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഷെഡിലാണ് പടക്കം സൂക്ഷിച്ചത്. ഇതിനടുത്തുവെച്ചാണ് പൊട്ടിച്ചത്. വെടിപ്പുരക്ക് അകത്തും പുറത്തും ജനങ്ങള്‍ തിങ്ങിക്കൂടിനിന്നതാണ് പരിക്കേറ്റവരുടെ എണ്ണം ഇത്രയേറെ വര്‍ധിക്കാനുണ്ടായ കാരണം.

Advertisement
inner ad
Continue Reading

Kerala

ഉപതെരഞ്ഞടുപ്പിന് ഒരുങ്ങി വയനാട്: 1,471,742 വോട്ടര്‍മാര്‍

Published

on

കല്‍പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ പത്രസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 1,471,742 വോട്ടര്‍മാരാണുള്ളത്. 2004 സര്‍വിസ് വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. ഭിന്നശേഷിക്കാരും 85 വയസ്സിന് മുകളിലുമുള്ള മുതിര്‍ന്ന പൗരന്മാരുമടങ്ങിയ 7519 വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുതന്നെ വോട്ട് ചെയ്യാന്‍ ഇതുവരെ സന്നദ്ധത അറിയിച്ചത്.

ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ കമീഷനിങ്ങ് നവംബര്‍ അഞ്ചിന് നടക്കും. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം. ഉഷാകുമാരി, എ.ഡി.എം എം. ബിജുകുമാര്‍, സുല്‍ത്താന്‍ബത്തേരി അസി. റിട്ടേണിങ്ങ് ഓഫീസര്‍ കെ. മണികണ്ഠന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വോട്ടര്‍മാര്‍

Advertisement
inner ad

(മണ്ഡലം, പുരുഷന്മാര്‍, സ്ത്രീകള്‍, ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍)

മാനന്തവാടി: 100100, 102830, 202930

Advertisement
inner ad

സുല്‍ത്താന്‍ബത്തേരി: 110723, 116765, 227489

കല്‍പറ്റ: 102573, 108183, 210760

Advertisement
inner ad

തിരുവമ്പാടി: 91434, 93371, 184808

ഏറനാട്: 93880, 91106, 184986

Advertisement
inner ad

നിലമ്പൂര്‍: 110826, 115709, 226541

വണ്ടൂര്‍: 115508, 118720, 234228

Advertisement
inner ad

1354 പോളിങ്ങ് സ്റ്റേഷനുകള്‍

വയനാട് ലോക്സഭാ മണ്ഡലത്തില്‍ 30 ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനും സജ്ജമാക്കുന്നത്. മാനന്തവാടി 173, സുല്‍ത്താന്‍ബത്തേരി 218, കല്‍പ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകള്‍. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളിലും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

Advertisement
inner ad

ഏഴ് വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍
വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. മാനന്തവാടി സെന്റ് പാട്രിക് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ്, കല്‍പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂള്‍, മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്‌കൂള്‍, മൈലാടി അമല്‍ കോളജ് എന്നിവടങ്ങളില്‍ നിന്നാണ് വോട്ടിങ്ങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.
എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലും, കല്‍പറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.കെ.എം.ജെ സ്‌കൂളിലും തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകള്‍ കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമാണ് എണ്ണുക. ഏറനാട്, വണ്ടൂര്‍ , നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ അമല്‍ കോളജ് മൈലാടി സ്‌കില്‍ ഡെവലപ്‌മെന്റ് ബില്‍ഡിങ്ങിലുമാണ് എണ്ണുക. തപാല്‍ വോട്ടുകള്‍ കല്‍പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ താല്‍ക്കാലിക കെട്ടിടത്തില്‍ എണ്ണും.

Advertisement
inner ad

ചൂരല്‍മലയില്‍ രണ്ട് ബൂത്തുകള്‍

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകള്‍ പ്രദേശത്തും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ പറഞ്ഞു.

Advertisement
inner ad

ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അറിയിച്ചു. അന്തര്‍ സംസ്ഥാന സേനയും അന്തര്‍ ജില്ലാ സേനയും തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജില്ലയിലെത്തും. കൂടാതെ സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലും പ്രത്യേക പോലീസ് പരിശോധന നടക്കുന്നുണ്ട്. സ്ട്രോങ്ങ് റൂമിനടക്കം പ്രത്യേക സുരക്ഷയൊരുക്കും. എന്‍.സി.സി, എസ്.പി.സി തുടങ്ങി 2700 പോലീസ് അധിക സേനയും ജില്ലയിലുണ്ടാകും. രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 17,96,000 രൂപ തെരഞ്ഞെടുപ്പ് പരിശോധന സംഘം ഇതിനകം ജില്ലയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 95210 രൂപ വിലമതിക്കുന്ന 147.90 ലിറ്റര്‍ മദ്യവും എക്സൈസ് സംഘം പിടികൂടി. 3,84,550 രൂപ വിലവരുന്ന 1998.94 ഗ്രാം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും പിടികൂടി

Advertisement
inner ad
Continue Reading

Kerala

‘പെന്‍ഷന്‍ കിട്ടിയിട്ട് മാസങ്ങളായി’;
പരാതിയുമായി രാഹുലിന് മുന്നില്‍ അമ്മമ്മാര്‍

Published

on

പാലക്കാട്‌ : തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ കണ്ണാടി പഞ്ചായത്തിലെ ഉപ്പുംപാടത്ത് രാഹുല്‍ മാങ്കൂട്ടത്തിലെത്തിയപ്പോള്‍ അമ്മമ്മാര്‍ പരാതിയുമാണ് എത്തിയത്. പെന്‍ഷന്‍ കൃത്യമായി ലഭിക്കുന്നില്ല,മരുന്ന് വാങ്ങിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്…മോനെ’ എന്ന് അമ്മമ്മാരായ കാര്‍ത്ത്യായനിയും,കുഞ്ചിയും,ലക്ഷിയും രാഹുല്‍ മാങ്കൂട്ടത്തിലിനോട് പറഞ്ഞു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുമ്പോഴും പെൻഷൻ ലഭിക്കാത്തതിന്റെ പരാതി ഒട്ടേറെ അമ്മമാർ പങ്കുവെക്കുന്നുണ്ട്. പലരും പെൻഷൻ തുകയെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതുപോലും. അവർക്കെല്ലാം കനത്ത പ്രഹരമാണ് സർക്കാർ നൽകിയിരിക്കുന്നത്. അമ്മമാരുടെ പ്രശ്നങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട ശേഷം രാഹുൽ ഇടപെടാമെന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്.

Continue Reading

Featured