കെ-റെയില്‍: സർക്കാരിന്‍റെ അനാവശ്യ ധൃതി അഴിമതി കാട്ടാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: കെ- റെയിലിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിവരയിടുന്നതാണ് അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുകയോ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുകയോ ചെയ്യാത്ത പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
ഒരു അനുമതിയും ഇല്ലാത്ത പദ്ധതിക്കു വേണ്ടി അനാവശ്യമായ ധൃതി കാട്ടുന്നത് അഴിമതി നടത്താനാണ്. പ്രതിപക്ഷം നിയമഭസഭയിലും പുറത്തും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ റെയിലുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment