അടുത്ത ഒരു വർഷംകൊണ്ട് കോൺഗ്രസ്‌ പ്രസ്ഥാനം ശക്തമായി തിരിച്ച് വരും: വി.ഡി സതീശൻ

നെടുമ്പാശ്ശേരി :എല്ലാ പ്രദേശങ്ങളിലും കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ച് താഴെ തട്ട് മുതൽ പ്രസ്ഥാനത്തെ പ്രവർത്തന സജ്ജമാക്കി കൊണ്ടിരിക്കുകയാണെന്നും, പഴയ ശക്തിയും, പ്രതാപവും തിരിച്ച് കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾ അതിശക്തമായി നടന്നു വരികയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ.

നെടുമ്പാശ്ശേരി
മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌, സഹകരണ ബാങ്ക് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കെ.എം നാരായണപിള്ളയുടെ പതിനേഴാം ചരമ വാർഷിക അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

വിദ്യാഭ്യാസ അവാർഡ് ദാനം അൻവർ സാദത്ത് എം.എൽ.എ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട്‌ ടി. എ ചന്ദ്രൻ അധ്യക്ഷനായിരുന്നു. മുൻ എം.എൽ.എ എം. എ. ചന്ദ്രശേഖരൻ,എം.ജെ. ജോമി, പി. എൻ. ഉണ്ണികൃഷ്ണൻ, പി. വൈ. വർഗീസ്, ഷൈനി ജോർജ്, പി. വി. കുഞ്ഞ്, പി. ബി. സുനീർ, കെ.എസ്. ബിനീഷ്, പി.എച്ച് അസ്‌ലം, ദിലീപ് കപ്രശ്ശേരി,ബിജി സുരേഷ്. ശോശാമ്മ തോമസ്, ബിൻസിപോൾ,പി വൈ. എൽദോ,ഏ. കെ ധനേഷ്, പി. ജെ ജോയി, പി.ഡി. രാജൻ ,രമണി ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment