സൈക്കിള്‍ റാലിയില്‍ സതീശനും പ്രേമചന്ദ്രനും

കൊല്ലംഃ പെട്രോളിനും ഡീസലിനും പാചക വാതകത്തിനും അനുദിനം വില കൂട്ടി ജനങ്ങളെ ദുരിതക്കയത്തിലേക്കു തള്ളിവിടുകയാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സര്‍ക്കാരുകളെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രൂഡ് വില കുറഞ്ഞതിന്‍റെ ഒരു ആനുകൂല്യവും കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയില്ല. അതേ സമയം, ചെറിയ വര്‍ധന പോലും ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിലവര്‍ധനവിലും പാചക വാതക വിലവര്‍ധനയിലും പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് നയിക്കുന്ന സൈക്കിള്‍ റാലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സതീശന്‍. കാവനാട് മുതല്‍ ആനന്ദവല്ലീശ്വരം വരെ അദ്ദേഹവും സൈക്കിള്‍ ചവിട്ടി റാലിയില്‍ പങ്കെടുത്തു.

പെട്രോളിയും ഉത്പന്നങ്ങളെ ജിഎസ്‌ടി പരിധിയില്‍ കൊണ്ടു വന്ന് സാധാരണ ഉപഭോക്തൃ ഉത്പന്നമാക്കിയാല്‍ ഇന്ധന വില ഗണ്യമായി കുറയുമെന്ന് റാലിയില്‍ പങ്കെടുത്ത എന്‍.കെ. പ്രമേചന്ദ്രന്‍ എംപി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ധനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറല്ല. രണ്ട് കൂട്ടരും നടത്തുന്ന അഴിമതിക്കും ധൂര്‍ത്തിനുമുള്ള വക കണ്ടെത്തുന്നത് ഇന്ധന വിലയിലൂടെയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. സൈക്കിള്‍ റാലിയില്‍ കാവനാട് മുതല്‍ ആന്നദവല്ലീശ്വരം വരെ പ്രേമചന്ദ്രനും പങ്കെടുത്തു.

രാജ്യവ്യാപകമായി കേന്ദ്ര സർക്കാരിന്റെ നികുതിക്കൊളളക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ മുൻ നിരയിലായി ചരിത്രത്തിൽ ഈ പ്രതിഷേധവും അടയാളപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കായംകുളം മുതൽ രാജ്ഭവൻ വരെയുളള 100 കിലോമീറ്ററാണ് പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സൈക്കിൾ ചവിട്ടുന്നത്. കൊല്ലം MP N K പ്രേമചന്ദ്രനും, യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റ് B V ശ്രീനിവാസും അദ്ദേഹത്തിനൊപ്പം സമരത്തിൽ പങ്കാളിയായിരുന്നു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റാണ് രാവിലെ കായംകുളത്ത് പരിപാടി ഉത്ഘാടനം നിർവഹിച്ചത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ MLA യുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

Related posts

Leave a Comment