കണ്ണൂർ സർവ്വകലാശാല വിസി നിയമനം ; കോൺഗ്രസിൽ യാതൊരു ഭിന്നതയും ഇല്ല : വി ഡി സതീശൻ

ആലപ്പുഴ: കണ്ണൂർ സർവകലാശാല വി സി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിൽ ഒരു ഭിന്നതയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേ അഭിപ്രായമാണെന്നും ആരും തള്ളിപറഞ്ഞിട്ടില്ലെ. പിന്നെ എങ്ങനെയാണ് ഭിന്നസ്വരമെന്ന് പ്രചരണം മനസിലാകുന്നില്ല. വൈസ് ചാൻസലറെ പുറത്താക്കാതെ ചാൻസിലർ പദവി ഒഴിയുന്നു എന്ന് ഗവർണർ പറയുന്നത് സർക്കാരിനെ സഹായിക്കാനാണ്. വി.സിയെ പുറത്താക്കുകയോ രാജിവെപ്പിക്കുകയോ ചെയ്യാത്ത ഗവണറുടെ നിലപാടിനെയാണ് എതിർക്കുന്നത്. ചെയ്യേണ്ടത് ചെയ്യാതെ ഞാൻ ഒഴിയുകയാണെന്ന് ഗവർണർ പറഞ്ഞത് ശരിയായില്ല. സിൽവർ ലൈൻ നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി പൗരപ്രമുഖൻമാരെ കാണാൻ ഇറങ്ങിയിരിക്കുന്നു. വരേണ്യവർഗവുമായുള്ള ചർച്ച പദ്ധതിയുടെ നിഗൂഢത വർദ്ധിപ്പിക്കുന്നു. കേന്ദ്ര നിയമം അനുസരിച്ച് സ്ഥലം ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാതെ സർക്കാർ മുന്നോട്ട് പോകുന്നത്. ഇത് യു.ഡി.എഫും കോൺഗ്രസും അംഗീകരിക്കില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചത് വരേണ്യവർഗത്തിന്റെ യോഗം.

ക്ഷണിക്കാത്ത ചർച്ചയിൽ പങ്കെടുക്കില്ല. പദ്ധതിയെ കുറിച്ച് സംസ്ഥാനത്തെത്തെ ജനങ്ങളോടാണ് വിശദീകരിക്കേണ്ടത്. ആത്മാർത്ഥതയുണ്ടുങ്കിൽ സർവകക്ഷിയോഗം വിളിക്കണം. അല്ലാത്തപക്ഷം അംഗീകരിക്കില്ല. കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കിയത് സുരേന്ദ്രനും വി. മുരളീധരനും ആണ്.കോൺഗ്രസിനെ ദുർബലപ്പെടുത്തി, ബി.ജെ.പിയ്ക്ക് സപ്പോർട്ട് നൽകുകയാണ് സി.പി.എം. സംസ്ഥാന സർക്കാരിനെതിരായ കേന്ദ്ര എജൻസികൾ നടത്തുന്ന അന്വേഷണം ഒത്തുതീർപ്പാക്കുന്നതിന്റെ ഇടനിലക്കാരനാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ. പകൽ പിണറായി വിരോധവും രാത്രിയിൽ ഒത്തുതീർപ്പും നടത്തുന്ന ആളാണ്. അന്നിട്ട് പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്നു. കെ. സുരേന്ദ്രൻ സർവ ഗുണസമ്പന്നനാണ്. സുരേന്ദ്രനെപ്പോലെ ആകല്ലെയെന്ന് ആഗ്രഹിക്കുന്നു. നിയന്ത്രണം നഷ്ട്ടപ്പെട്ട പൊലീസ് അഴിഞ്ഞാടുന്നു. അതിക്രമം മാത്രമാണ് പൊലീസ് കാട്ടുന്നത്.എന്നിട്ടും ഒറ്റപ്പെട്ട സംഭവം ആണെന്ന് പറഞ്ഞു ചുരുക്കുന്നതായും സതീശൻ പറഞ്ഞു.

Related posts

Leave a Comment