പൊതു പ്രവർത്തകരും, ജനപ്രതിനിധികളും മനസ്സിൽ ആർദ്രതയുടെ നനവുള്ളവരാകണം : വി.ഡി സതീശൻ

കുന്നംകുളം : പൊതുപ്രവർത്തകരും, ജനപ്രതിനിധികളും മനസ്സിൽ ആർദ്രതയുടെ നനവുഉള്ളവരാകണമെന്ന് പ്രതിപക്ഷനേതാവ്
വി.ഡി സതീശൻ അഭിപ്രായപ്പെട്ടു കുന്നംകുളത്ത് ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ക്കൂൾ വിദ്യാർഥികൾക്കായുള്ള സൈക്കിൾ വിതരണോൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു സമൂഹത്തിൻ്റെ വേദനകൾ കാണുവാനും സഹായിക്കാനും എല്ലാവരിലും ഒരു പ്രത്യേക ശ്രദ്ധ വേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. തെക്കേപുറം കാട്ടിലെകുളത്തിൽ കാൽവഴുതി  വീണ രണ്ടാം  ക്ലാസുകാരൻ അലനെ കുളത്തിലേയ്ക്ക് എടുത്തുചാടി രക്ഷപ്പെടുത്തിയ കെ. എസ് അഭയെ ചടങ്ങിൽ  പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആദരിച്ചു.
ഷെയർ ഏൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ജോസഫ് ചാലിശേരി, ടി.കെ വാസു, കെ.കെ മുരളി, കെ.ജയശങ്കർ,ബിജു സി.ബേബി, മിനി മോൺസി, കെ.സി റെജി എന്നിവർ സംസാരിച്ചു. ഷെമീർ ഇഞ്ചിക്കാലയിൽ സ്വാഗതവും സക്കറിയ ചീരൻ നന്ദിയും പറഞ്ഞു. നഗരസഭാ പരിധിയിലെ വിവിധ സ്കൂളുകളിലെ തെരഞ്ഞെടുത്ത 100 വിദ്യാർഥികൾക്ക് 5 ലക്ഷം രൂപ ചിലവിലാണ് സൈക്കിൾ വിതരണം ചെയ്തത്.

Related posts

Leave a Comment