ചെറുതോണി: മുല്ലപ്പെരിയാര്‍ ഡാമില്‍ അപകടഭീഷണി ഇല്ല, ആശങ്ക വേണ്ട, എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഡാം ജലബോംബ് ആണെന്നും,ഏത് സമയത്തും തകര്‍ന്നുവീഴും എന്നും,പറഞ്ഞ് കയ്യടി വാങ്ങാന്‍ നെടുങ്കണ്ടത്ത് പ്രസംഗിച്ച എം എം മണിക്ക് ഈ ആശങ്ക പിണറായി വിജയന്റെ മുന്നില്‍ പറയുവാന്‍ തന്റെടം ഉണ്ടോയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് ചോദിച്ചു. മുല്ലപ്പെരിയാറിലെ മരം മുറിക്കാന്‍ അനുമതി കൊടുത്തിട്ട്, ഞാനൊന്നുമറിഞ്ഞില്ലെന്ന് പൊട്ടന് കളിക്കുന്ന മുഖ്യമന്ത്രിയും വനംജലവിഭവ വകുപ്പ് മന്ത്രിമാരും കേരളീയ സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലില്‍ ആണെന്നും ഇക്കാര്യത്തിലുള്ള ഉന്നതതല ഗൂഢാലോചന അന്വേഷണ വിധേയമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലോകത്ത് ഡീകമ്മീഷന്‍ ചെയ്യേണ്ട ചുരുക്കം ചില ഡാമുകളുടെ പട്ടികയില്‍ ഉള്ളതാണ് മുല്ലപ്പെരിയാര്‍ ഡാം എന്നും പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യത്തില്‍ യുഡിഎഫ് ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിച്ച് ജനങ്ങളെ രക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി ചെറുതോണിയില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയര്മാന് എസ് അശോകന് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്, ഡിസിസി പ്രസിഡന്റ് സി പി മാത്യു, മാത്യു കുഴല്നാടന് എംഎല്‍എ, ജോണി നെല്ലൂര്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ജെയ്സണ്‍ ജോസഫ്,ഇ എം ആഗസ്തി, റോയി കെ പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി തോമസ്,എ കെ മണി, എം എസ് മുഹമ്മദ്, കെ എ കുര്യന്,സുരേഷ് ബാബു,മൈദീന് വാചാക്കല്‍, രാജു ജോര്‍ജ്,മാത്യു സ്റ്റീഫന്‍,ജി ബേബി, സെബാസ്റ്റ്യന്‍ വിളക്കുന്നന്‍, എം ആര് ഗോപി,എ പി ഉസ്മാന്, എംഡി അര്ജുനന് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം കെ പുരുഷോത്തമന് ല്‍,ജോയ് കൊച്ചുകരോട്ട്,എന്‍ ഐ ബെന്നി, പി എം സീതി, ഓ ആര് ശശി, എംവി സൈനുദ്ദീന്‍, ബെന്നി തുണ്ടത്തില്‍, എം ജെ കുര്യന്, ആന്റണി ആലഞ്ചേരി, വര്‍ഗീസ് വെട്ടിയാങ്കല്‍,ആഗസ്തി അഴകത്ത്, അനില്‍ ആനിക്കാട്ട്, പി ഡി ജോസഫ്, റോയി കൊച്ചുപുര തുടങ്ങിയവര്‍ നേതൃത്വം നല്കി.
നെടുങ്കണ്ടത്ത് പറഞ്ഞത് മുഖ്യമന്ത്രിയുടെ മുമ്പില്‍ പറയാന്‍ എം.എംമണിക്ക് ധൈര്യമുണ്ടോ : വി. ഡി സതീശന്
