chennai
സിടിഎംഎയുടെ പുതിയ അധ്യക്ഷനായി വി.സി.പ്രവീൺ

ചെന്നൈ: തമിഴകത്തെ മലയാളി കൂട്ടായ്മയുടെ ശബ്ദമായ കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻസിനെ (സി.ടി.എം.എ.) നയിക്കാൻ ഇനി പുതിയ നേതൃത്വം. മറുനാടൻ മലയാളികളുടെ കലാ സാംസ്‌കാരിക പ്രവർത്തങ്ങൾക്ക് കരുത്ത് പകരാനും, തമിഴ്നാട്ടിലുള്ള 120 മലയാളി സംഘടനകളെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനും ‘ശ്രീഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി’കളുടെ വൈസ് ചെയർമാനും, സംഘടനാ പ്രവർത്തകനുമായ വി.സി.പ്രവീൺ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ ഭരണ സമിതിയിലെ ജനറൽ സെക്രട്ടറി എം.പി.അൻവർ, ട്രഷറർ ആർ.രാധാകൃഷ്ണൻ എന്നിവർ ഇതേ പദവികളിൽ വീണ്ടും തുടരും. ചെന്നൈയിലുള്ള കെ.ടി.ഡി.സി. റെയിൻ ഡ്രോപ്‌സ് ഹോട്ടലിൽ നടന്ന വാർഷിക യോഗത്തിലാണ് പ്രസിഡന്റ്, 24 നിർവാഹക സമിതി അംഗങ്ങൾ, മറ്റു ഭാരവാഹികൾ എന്നിവരെ തിരഞ്ഞെടുത്തത്.
തമിഴ്നാട്ടിലുടനീളം സിടിഎംഎയെ വലിയ ശക്തിയാക്കുന്നതിന് പരിശ്രമിക്കുമെന്ന് സംഘടനയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വി.സി.പ്രവീൺ പറഞ്ഞു. എല്ലാ മലയാളികൾക്കും ഗുണകരമാകുംവിധമുള്ള പദ്ധതികൾ നടപ്പാക്കും. സംഘടനയിലേക്ക് പുതിയ തലമുറയും സജീവമാകേണ്ടതുണ്ട്. അതിനാൽ ഭാവിയിലെ കാര്യങ്ങൾ കൂടി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
chennai
കണ്ണൂര്‍ സ്വദേശിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി

ചെന്നൈ: കണ്ണൂര്‍ സ്വദേശിയുടെ കാറില്‍ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകള്‍ പിടികൂടി. തമിഴ്‌നാട് റോയപ്പേട്ടയിലാണ് സംഭവം. 2000 രൂപയുടെ വ്യാജ നോട്ടുകളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ സ്വദേശി റാഷിദിന്റെ കാറില്‍ നിന്ന് വ്യാജ നോട്ടുകള്‍ പിടികൂടിയത്.
പ്രതിയെ ചോദ്യംചെയ്ത് വരികയാണ്. പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കറന്‍സിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഹവാല ഇടപാടുകള്‍ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
chennai
തമിഴ്നാട് തേനി ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു

ചെന്നൈ: തമിഴ്നാട് തേനി ലോവര്‍ ക്യാമ്പില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളി സ്ത്രീ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം തോട്ടത്തില്‍ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം വനാതിര്‍ത്തിയിലൂടെ പോകുമ്പോള്‍ വനത്തില്‍ നിന്നുമെത്തിയ കാട്ടാനയാണ് ഇവരെ ആക്രമിച്ചത്. ഉടന്‍ തന്നെ ഗൂഡല്ലൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കമ്പം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
chennai
ഫെബ്രുവരി ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഓട്ടോത്തൊഴിലാളികള്‍

ചെന്നൈ: ഫെബ്രുവരി ഒന്ന് മുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ചെന്നൈയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ യൂണിയന്‍ അറിയിച്ചു. സര്‍ക്കാര്‍ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടാണ് യൂണിയനുകളുടെ തീരുമാനം. പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ നഗരവാസികള്‍ വലിയ പ്രതിസന്ധിയിലേക്ക് കടക്കും. 1.8 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 50 രൂപയും തുടര്‍ന്നുള്ള ഓരോ കിലോ മീറ്ററിന് 18 രൂപയും ഈടാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇതോടൊപ്പം രാത്രി സമയത്ത് ഇത് 50 ശതമാനം വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു.
നിലവില്‍ 25 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. പുതിയ നിരക്ക് ഈടാക്കുകയും സര്‍ക്കാര്‍ ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഓട്ടോകള്‍ പിടിച്ചെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുമതി നല്‍കാതെ ഓട്ടോ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ഇപ്പോള്‍ തന്നെ ചെന്നൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ തോന്നുന്ന പൈസയാണ് വാങ്ങുന്നതെന്ന് നഗരവാസികള്‍ പറയുന്നു. 25 രൂപ നല്‍കേണ്ടിടത്ത് ഇപ്പോള്‍ തന്നെ 40 രൂപയാണ് വാങ്ങുന്നത്. എല്ലാ ഓട്ടോയിലും മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും ഉപയോഗിക്കാറില്ലെന്നും നഗരവാസികള്‍ പറയുന്നു. ഇതിനിടെ, കമ്പനികള്‍ അധിക കമ്മിഷന്‍ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒല, യൂബര്‍ ഡ്രൈവര്‍മാര്‍ നാളെ മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram6 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login