വാഴയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി

വാഴയൂര്‍ :കേന്ദ്ര സര്‍ക്കാരിന്റെ അനിയന്ത്രിത പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ദ്ധനവിനെതിരെ വാഴയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഴിഞ്ഞിലം പാറമ്മല്‍ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ ബങ്കിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയും ഒപ്പു ശേഖരണവും
സംഘടിപ്പിച്ചു. വാഴക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ഇ കെ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ദിനേശന്‍ കടവ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി. ബഷീര്‍ ചണ്ണയില്‍,കെ പി മോയിന്‍,സി പി ഫൈസല്‍,അഫ്‌സല്‍ പൊന്നേമ്പാടം,അബ്ദുറഹ്മാന്‍ പുതിയോത്ത്,മന്‍സൂര്‍ പുതുക്കോട്, ബാവ പള്ളിപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Comment