വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ അശാവര്‍ക്കര്‍മാര്‍ക്കും ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍ക്കും കോവിഡ് പ്രതിരോധ കിറ്റ് കൈമാറി

വാഴക്കാട് :മലപ്പുറം ജില്ലാ പഞ്ചായത്ത് ബ്രീത്ത് ഈസി ചാലഞ്ചിന്റെ ഭാഗമായ് വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും , ആര്‍ ആര്‍ ടിമാര്‍ക്കും കോവിഡ് പ്രതിരോധ കിറ്റ് നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മലയില്‍ അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് വസന്തകുമാരി, സ്റ്റാറ്റിംഗ് കമ്മറ്റി അധ്യക്ഷരായ സി.വി. സക്കറിയ, ആയിഷമാരാത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആദം ചെറുവട്ടൂര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഷമീന സലീം ,ഷിഹാബ് മുന്‍ വൈസ് പ്രസിഡണ്ട്, ജൈസല്‍ എളമരം എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment