വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേത്യത്വത്തില്‍ ജനകീയ ഒപ്പ് ശേഖരണം

വാഴക്കാട് : കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വാഴക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിക്കരപുറായ പെട്രോള്‍ പമ്പില്‍ വെച്ച് ജനകീയ ഒപ്പു ശേഖരണം സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍ ആദ്യ ഒപ്പ് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസല്‍ എളമരം അധ്യക്ഷതവഹിച്ചു. കെ എം എ റഹ്മാന്‍, സി കെ മുഹമ്മദ് കുട്ടി മാസ്റ്റര്‍ , പി. കെ.മുരളീധരന്‍, ഒ.വിശ്വനാഥന്‍,ചെറുപാറ മുഹമ്മദ്,ശിവദാസന്‍ പുളിക്കല്‍, ഷമീം ചെറുവട്ടൂര്‍, ആദം ചെറുവട്ടൂര്‍, സി.കെ. കമ്മു, യു.കെ. അസൈന്‍ , എ.സി. പത്മാവതി, ഷംസു മപ്രം , പി. സുരേന്ദ്രന്‍, മുസ്തഫ വാഴക്കാട്, കെ .ചന്തു, ഏണി മുഹമ്മദ്, കരീം നാറ്റൂര്‍, മാനുട്ടി കുനിക്കാടന്‍, സി.കെ.മന്‍സൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment