കോണ്‍ഗ്രസ് വാഴക്കാട് മണ്ഡലം സമ്പൂര്‍ണ്ണ സമ്മേളന പോസ്റ്റര്‍ മത്സര വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി


വാഴക്കാട് :2021 ഡിസംബറിൽ നടത്താൻ തീരുമാനിച്ച വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് സമ്പൂർണ്ണ സമ്മേളനത്തിൻ്റെ ഭാഗമായ് സംഘടിപ്പിച്ച സമ്മേളന പോസ്റ്റർ മത്സര വിജയികൾക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ഉപഹാരം നൽകലും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.സീനിയർ കോൺഗ്രസ്സ് നേതാക്കളായ മമ്പാട് മൊയ്തീൻ സാഹിബ്, അരീക്കര നാരായണൻ നമ്പൂതിരി ,മണ്ടകത്തിങ്ങൽ ബാപ്പാക്ക എന്നിവർ 
 വിജയികളായ സുൽഫിക് വാഴക്കാട്, ആക്കിബ് ജവാദ്’, മുഹമ്മദ് അമൽ റാഷിക് എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.ലീഡർ കെ. കരുണാകരൻ്റെ ഓർമ ദിനത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരത്തിൻ്റെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ നേതാക്കളുടെ വസതികളിൽ വെച്ചാണ് വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങിൽ ഡി സി സി മെമ്പർ എം. മാധവൻ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.വി സക്കറിയ,ഒ.വിശ്വനാഥൻ ,ഗ്രാമ പഞ്ചായത്ത് മെമ്പർ അയ്യപ്പൻകുട്ടി, മുൻ ജനറൽ സെക്രട്ടറി യു കെ അലി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി എ കരീം, സുൽഫി മപ്രം, പി.സുരേന്ദ്രൻ, യു.കെ.അസൈൻ , ഷംസു മപ്രം, ശ്രീദാസ് വെട്ടത്തൂർ ,സി സുനിൽ കുമാർ, അൽ ജമാൽ അബ്ദുൽ നാസർ, സൈനുദ്ധീൻ മുണ്ടു മുഴി, മുസ്തഫ വാഴക്കാട്, കെ.ടി. ഷിഹാബ്, എം.എ ഹസ്സൻ ബാബു, പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എ.കെ.എം കുട്ടി, ഗ്ലോബൽ ഒ.ഐ.സി.സി. ഭാരവാഹികളായ സി.കെ. മൻസൂർ, ഷരീഫ്, മജീദ് കുണ്ടുകടവൻ, വാർഡ് – ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ അബ്ദുള്ള ഹാജി, ശ്രീധരൻ സി.പി ,ആസാദ് മപ്രം , വികാസ്, എന്നിവർ സംബന്ധിച്ചു

Related posts

Leave a Comment