പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ കൈമാറി


മമ്പാട്: മമ്പാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ കൈമാറി, കേരള പ്രൈവറ്റ് കോളേജ്, ടീച്ചേഴ്‌സ് അസോസിയേഷന്‍. കാലിക്കറ്റ് മേഖലാ കോവിഡ റിലീഫ് പദ്ധതിയുടെ ഭാഗമായി.മമ്പാട് കോളേജ് കെ, പി, സി, ടി, എ, യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സെക്രട്ടറി സുല്‍ഫി അധ്യക്ഷത വഹിച്ചു.വണ്ടൂര്‍ എംഎല്‍എ എ പി അനില്‍കുമാര്‍,ഡോക്ടര്‍. ആയിഷ കുട്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അജ്മല്‍, വണ്ടൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് പന്തര്‍ മുഹമ്മദ്. ബ്ലോക്ക് സെക്രട്ടറി കണ്ണിന്‍ മുഹമ്മദാലി, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മമ്പാട്, മണ്ഡലം പ്രസിഡണ്ട് പി പി റസാക്ക്, പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ബെന്നി,റഫീഖ്, അനസ് ബാബു,സമീര്‍ ഖാന്‍ പങ്കെടുത്തു.

Related posts

Leave a Comment