വാരിയം കുന്നന്‍, ആലി മുസ്ല്യാര്‍ തുടങ്ങി 387 പേരുകള്‍ രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കും

ന്യൂഡൽഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ തുടങ്ങി 387 മലബാർ ലഹള നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച്(ICHR) നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇത് സംബന്ധിച്ച അവലോകന റിപ്പോർട്ട് നൽകിയത്. 1921-ലെ കലാപം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവർത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സമിതി ഇവരെ പട്ടികയിൽ നിന്നൊഴിവാക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കലാപത്തിൽ ഉയർന്ന മുദ്രാവാക്യങ്ങളൊന്നും ദേശീയതയുടെ ഭാഗമായിരുന്നില്ലെന്നും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നും സമിതി വിലയിരുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്‌.എന്നാൽ കേന്ദ്രസർക്കാർ രാഷ്ട്രീയ താത്പര്യങ്ങൾ വെച്ചുകൊണ്ട് അവരെ ഒഴിവാക്കിയാതണെന്ന വിമർശനവും ശക്തമാണ്.

Related posts

Leave a Comment